Image

ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്ക് പോലീസ് കത്തു നല്‍കി

Published on 17 February, 2012
ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്ക് പോലീസ് കത്തു നല്‍കി
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്ക് പോലീസ് കത്തു നല്‍കി.

കപ്പലിനുള്ളില്‍ പരിശോധനനടത്താനും, സുരക്ഷാ സൈനികരെ അന്വേഷണത്തിനായി കരയിലേക്ക് വിളിച്ചുവരുത്താനുള്ള അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

കപ്പലിലെ സുരക്ഷാ സൈനികര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് നീണ്ടകര പോലീസ് കേസെടുത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക