Image

മലയാള ചലച്ചിത്രം `സ്‌പാനിഷ്‌ മസാല' താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 February, 2012
മലയാള ചലച്ചിത്രം `സ്‌പാനിഷ്‌ മസാല' താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു
താമ്പാ: എല്‍സമ്മ എന്ന ആണ്‍കുട്ടിക്കുശേഷം ലാല്‍ ജോസ്‌ ഒരുക്കിയ സ്‌പാനിഷ്‌ മസാല എന്ന കോമഡി ചിത്രം താമ്പായില്‍ ഫെബ്രുവരി 17-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 9 മണിക്കും, ഫെബ്രുവരി 19-ന്‌ ഞായറാഴ്‌ച വൈകുന്നേരം 2.45-നും പ്രദര്‍ശിപ്പിക്കുന്നു.

തീയേറ്ററിന്റെ വിലാസം: Muvico Centro Ybor 20, 1600 E 9th Ave, Ybor City, FL 33605.

ചാന്തുപൊട്ടിന്റെ വിജയത്തിനുശേഷം ലാല്‍ ജോസ്‌, ദിലീപ്‌, ബെന്നി പി. നായരമ്പലം എന്നിവര്‍ ഒന്നിക്കുന്ന ചിത്രംകൂടിയാണിത്‌. ദിലീപ്‌, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വോഡാഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം നെല്‍സണ്‍, സ്‌പാനീഷ്‌ താരം ഡാനിയേല, വിനയപ്രസാദ്‌, കലാരഞ്‌ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒരു മ്യൂസിക്കല്‍ ലവ്‌ സ്റ്റോറി കോമഡിയുടെ അകമ്പടിയോടെ അവതരിപ്പിക്കുകയാണിതില്‍. സ്‌പെയിനിലെ ടൊമാറ്റോ ഫെസ്റ്റിവല്‍, ഫ്‌ളൈയിംഗ്‌ ഡാന്‍സ്‌ തുടങ്ങിയവയൊക്കെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സിനിമാ പ്രദര്‍ശനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.tampabaymalayalee.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അലോഷ്യസ്‌ ജോസ്‌ (727 623 8940), ടിറ്റോ ജോണ്‍ (813 408 3777) എന്നിവരുമായി ബന്ധപ്പെടുക.
മലയാള ചലച്ചിത്രം `സ്‌പാനിഷ്‌ മസാല' താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക