Image

ഭാരതത്തിന്റെ സ്വന്തം തുഗ്‌ളക്ക് (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 30 November, 2016
ഭാരതത്തിന്റെ സ്വന്തം തുഗ്‌ളക്ക്  (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
പണ്ട് ഇന്ത്യ മഹാരാജ്യം മുഹമ്മദ് ബിന്‍ തുക്ലക്ക് എന്നൊരു രാജാവ് ഭരിച്ചിരുന്നു. മഹാപ ണ്ഡിതനും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു തുക്ലക്ക്. അന്നും ഡല്‍ഹിയായിരുന്നു  തലസ്ഥാനം. ഓള്‍ഡ് ഡല്‍ഹി. മട്ടുപ്പാവില്‍ നിന്നോ പൂന്തോട്ടത്തില്‍ നിന്നോ ഉലാത്തിക്കൊണ്ടിരുന്ന തുക്ലക്കിന്റെ ഒഴിഞ്ഞ മനസ്സില്‍ വെറുതെ ഒരു ചിന്ത കടന്നുകൂടി ഇപ്പോവുള്ള തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനം മാറ്റി ദേവഗിരിയിലേക്ക് ആക്കുക. ഡല്‍ഹി തന്റെ സാമ്രാജ്യത്തിന്റെ ഒരറ്റത്താണ്. ഇതുകൊണ്ടുതന്നെ എല്ലാ ജനങ്ങള്‍ക്കും ആവലാതിക ളും ആവശ്യങ്ങളും രാജാവിനെ ബോധിപ്പിക്കാന്‍ ഏറെ ബുദ്ധിമു ട്ടാകും. ദേവഗിരിയാണെങ്കില്‍ രാജ്യത്തിന്റെ മദ്ധ്യത്തിലാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരേ ദൂരമേയുള്ളു എത്തിച്ചേരാന്‍. ദേവഗിരി തലസ്ഥാനമായാല്‍ സൈന്യത്തിന് എല്ലാഭാഗത്തും വളരെ വേഗം എത്തിച്ചേരാന്‍ കഴിയുമെന്നതായിരുന്നു തുക്ലക്ക് ചിന്തിച്ച രണ്ടാ മത്തെ കാര്യം അദ്ദേഹം ഒരു അര്‍ദ്ധരാത്രിയില്‍ ജനത്തോടായി പ്രഖ്യാപിച്ചു തന്റെ സാമ്രാജ്യ ത്തിന്റെ തലസ്ഥാനം മാറ്റാന്‍ പോകുന്നുവെന്ന്.

അന്നു മുതലാണ് ഭരണാധികാരികള്‍ക്ക് അര്‍ദ്ധരാത്രി പ്രിയമായി തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. എന്തായാലും തന്റെ രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദേവഗിരിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവിറക്കി. ആ ഉത്തരവില്‍ അദ്ദേഹം ഒരു കാര്യം എടുത്തുപറയുകയുണ്ടായി. ഡല്‍ഹിയിലുള്ള ജനങ്ങള്‍ അവര്‍ക്കുള്ള മൃഗങ്ങളേയും വീട്ടുപകരണങ്ങളേയും മറ്റ് എല്ലാ വസ്തുവകകളുമായി ദേവഗിരിയിലേക്ക് മാറണം. ദേവഗിരിയിലുള്ളവര്‍ അതുപോലെ ഡല്‍ഹിക്കും. രാജാവിന്റെ ഉത്തരവല്ലേ പാലിച്ചില്ലെങ്കില്‍ തല കാണില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അവര്‍ മനസ്സില്ലാ മനസ്സോടെ  മക്കളേയും മൃഗങ്ങളേയും വീട്ടുസാധനങ്ങളുമായി ദേവഗിരിയിലേക്ക് തിരിച്ചു. ദേവഗിരിയിലെ ആളുകള്‍ തിരിച്ചും. പകുതിയില്‍ കൂടുതല്‍ ആളുകള്‍ കഷ്ടപ്പാട് നിറഞ്ഞ ആ യാത്രയില്‍ പരലോകത്തെത്തി. ദേവഗിരിയില്‍ എത്തിയപ്പോള്‍ തുക്ലക്കിന് മ നസ്സിലായി തന്റെ തീരുമാനം ശരിയല്ലെന്ന്.  ഉടന്‍ ഉത്തരവിട്ടു വന്നതുപോലെ തിരിച്ചു പോകുകയെന്ന്. തുക്ലക്കിന്റെ ഈ പ്രവര്‍ത്തി അദ്ദേഹത്തെ പൊതുജനമദ്ധ്യത്തില്‍ അപഹാസ്യനാക്കി. തലസ്ഥാനം മാറ്റുന്നതിന് ജനത്തെ മുഴുവന്‍ മാറ്റിയ തുക്ലക്കി ന്റെ വിവേകപൂര്‍ണ്ണമല്ലാത്ത പ്രവര്‍ത്തി ചരിത്രത്തില്‍ ബുദ്ധിമാനായ അദ്ദേഹത്തെ മണ്ടന്‍  ഭരണാധികാരിയാക്കി.

ഏത് മണ്ടന്‍ പരിഷ്ക്കാരം ആരു നടത്തിയാലും തുക്ലക്ക് പരിഷ്ക്കാരം എന്ന് വിളിച്ച് കളിയാക്കാറുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശം നല്ലതുതന്നെയായിരുന്നു. പക്ഷെ അത് നടപ്പാക്കിയ രീതി തെറ്റായിപ്പോയി. ഇതു തന്നെയാണ് മോഡി സര്‍ക്കാരിനും സംഭവിച്ചത്. കള്ളപ്പണവും കണക്കില്‍പ്പെടാത്ത പണവും ധാരാളം പേരുടെ കൈയ്യില്‍ ഉണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്. അത് പുറത്തു കൊണ്ടുവരാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു നടപടിക്ക് മോഡി ഉത്തരവിട്ടത്. അതില്‍ തെറ്റില്ല. ജനതാ ഗവണ്‍മെന്റും ഒരിക്കല്‍ അപ്രകാരം ചെയ്തതാ ണ്. അത് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്. മോഡി ഇത്തരത്തില്‍ ഒരു നടപടിയെടുത്തതിനെയല്ല അത് നടപ്പാക്കിയ രീതിയാണ് ശരിയാകാതെ പോയത്.

ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ കൈവശമിരിക്കുന്ന പണത്തിന് യാതൊരു വിലയുമില്ല. അത് ബാങ്കില്‍ എത്രയും വേഗം കൊടുത്ത് അതിനു പകരം പണം വാങ്ങണമെന്നു പറഞ്ഞാല്‍ സാധാരണക്കാരായ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നറിയാന്‍ വലിയ അനുഭവജ്ഞാനമോ ആഴമേറിയ പഠനമോ നടത്തേണ്ടതില്ല. പണമില്ലാത്ത അവസ്ഥയു ടെ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിയാവുന്ന സാധാരണക്കാരായ ഇന്ത്യയിലെ ജനങ്ങള്‍ പരിഭ്രാന്തരായി ബാങ്കിലേക്ക് ഓടിയതില്‍ അതിശയിക്കേണ്ടതില്ല.

കള്ളപ്പണം സൂക്ഷി ക്കുന്നവരേയും കള്ളനോട്ടുകാരേയും കുടുക്കാനും അതില്ലാതാക്കാനുമുള്ള നടപടിയായിരുന്നു നോട്ട് നിരോധനമെങ്കിലും അത് നടപ്പാക്കുന്നതിന് മുന്‍പ് ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരുന്നു. രഹസ്യമായി തന്നെ ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഏത് അടിയന്തിര ഘട്ടവും തരണം ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് ബാങ്കുകള്‍ക്ക് കൊടുത്താല്‍ അത് എന്തുമായികൊള്ളട്ടെ ബാങ്കുകള്‍ക്ക് അത്യാവശ്യം മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കു മാത്രമല്ല സൈനിക കാര്യങ്ങളിലും ഇങ്ങനെ അടിയന്തിര ഘട്ടങ്ങളില്‍ രഹസ്യമായി ഉത്തരവുകളും നടപടികളും നടത്താ റുണ്ട്. പൊക്രാനില്‍ ആണവ പ രീക്ഷണം നടത്തിയത് വളരെ ര ഹസ്യമായിട്ടായിരുന്നു. പ്രധാന മന്ത്രിക്കും സൈനിക മേധാവികള്‍ക്കും, ഡോ. എ.പി.ജെ. അബ് ദുള്‍ കലാമിനുമല്ലാതെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു വാജ്‌പേയി മന്ത്രിസഭയുടെ കാലത്തു നടത്തിയ ആണവ പരീക്ഷ ണത്തിന്റെ കാര്യം സൈന്യത്തെ അവിടെ ഇറക്കി സുരക്ഷ ഉറപ്പാക്കി യുദ്ധത്തിനുള്ള തയ്യാറെടുപ്പിനാണ് സൈന്യം എത്തിയതെ ന്നും ജനങ്ങള്‍ അടിയന്തിരഘട്ട ത്തിലെന്നപോലെ തയ്യാറായി നില്‍ക്കണമെന്നുമുള്ള സന്ദേശമായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്. ഇതുകൊണ്ടുതന്നെ ജനം അടിയന്തിര ഘട്ടം തരണം ചെയ്യാന്‍ തയ്യാറെടുപ്പോടുകൂടി നിന്നു. ആണവ പരീക്ഷണം നടത്തിക്കഴി ഞ്ഞപ്പോഴാണ് ജനം അറിയുന്നത് അതിനായിരുന്നു എന്ന്. അടിയന്തിര ഘട്ടത്തില്‍ എങ്ങനെ ജനങ്ങളെ സജ്ജരാക്കണമെന്നതിന് ഉദാഹരണമായി ഇത് പറ ഞ്ഞുവെന്നേയുള്ളു.

വ്യക്തമായ സൂചന നല്‍കിയില്ലെങ്കിലും അടിയന്തിര ഘട്ടമെന്ന രീതിയില്‍ ബാങ്കുക ള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാമായി രുന്നു. സാധാരണ ദിവസങ്ങളില്‍ തന്നെ മിക്ക ബാങ്കുകളിലും വളരെയേറെ തിരക്കുണ്ടാകാറുണ്ട്. ഉള്ള ജീവനക്കാരേയും സൗകര്യങ്ങളും ഒപ്പിച്ചെടുക്കാനാണ് മിക്ക ബാങ്കുകളും ശ്രമിക്കുക. അപ്പോള്‍ പിന്നെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും ബാങ്കുകളിലെത്തിയാലുള്ള സ്ഥിതിയെന്താകും. ഒരു സുപ്രഭാതത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനാകുമോ. കൂടുതല്‍ ജീവനക്കാ രെ നിയമിക്കാനാകാത്തിടത്തോളം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും സാധിക്കില്ല. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ചിന്തിക്കാതെ ഒറ്റ രാത്രി കൊണ്ട് ഒരു ഉത്തരവിറക്കിയതിന്റെ പ്രായോഗികത എന്താണ്. ഉത്തരവിറക്കാന്‍ പ്രയാസമില്ല. അത് ഇറക്കുന്നതിനു മുന്‍പ് അതിന്റെ ഭവിഷത്തും ബുദ്ധിമുട്ടും മനസ്സിലാക്കി അത് ഒഴിവാക്കി നടപ്പാക്കിയിരുന്നെങ്കില്‍ ജനത്തിന് ഇത്രയേറെ ബുദ്ധിമുട്ടും പ്രയാസവും നേരിടില്ലായിരുന്നു. ബുദ്ധിമുട്ടനുഭവിച്ചുള്ളവനേ അ തിന്റെ കഷ്ടപ്പാട് എന്തെന്നറിയൂ. പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കി മുന്‍കരുതലോടെ നടപ്പാക്കിയിരുന്നെങ്കില്‍ ഇത് ഇത്ര മേല്‍ ജനത്തിനും ബാങ്ക് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയില്ലായിരുന്നു. അത് വന്‍ വിജയമായിത്തീരുകയും ചെയ്‌തേ നെ.

നൂറ്റിപ്പത്ത് കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നതും കള്ള നോട്ട് വിനിമയം നടത്തുന്നതും കേവലം 10 ശതമാനത്തോളമാണ്. എന്നിട്ട് ഇവരെ ആരെയെങ്കി ലും പിടിക്കാന്‍ കഴിഞ്ഞുവോ. ഇവരില്‍ ആര്‍ക്കെങ്കിലും വെയിലും മഞ്ഞും മഴയും നനഞ്ഞ് ദിവസങ്ങളോളം നോട്ട് മാറാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേ ണ്ടിവന്നിട്ടുണ്ടോ? പത്ത് ശതമാ നം ആളുകള്‍ക്കുവേണ്ടി തൊണ്ണൂറ് ശതമാനം ആളുകളെ കഷ്ടപ്പെടുത്തുന്ന മോഡി തന്ത്രം അപാരം തന്നെ. അതിനുള്ള ന്യാ യീകരണവും വിലകുറഞ്ഞ പബ്ലിസിറ്റിയും അതിനേക്കാള്‍ ഭ യങ്കരം തന്നെ. അതിന് തൊണ്ണൂ റ് കഴിഞ്ഞ് നടക്കാന്‍പോലും പാ ടില്ലാത്ത സ്വന്തം അമ്മയെ ഇറക്കി ഒരു ന്യായീകരണവും. വാര്‍ദ്ധക്യത്തിലായ അമ്മയെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്കാ ണ് ആ വാര്‍ദ്ധക്യത്തിലായ അമ്മയാണോ ബാങ്കിലെ ക്യൂവില്‍ നില്‍ക്കേണ്ടിയിരുന്നത് മകനായിരുന്നോ. ആ അമ്മയ്ക്കുവേണ്ടി മകനായ മോഡി ക്യൂവില്‍ നിന്നിരുന്നെങ്കില്‍ മോഡി മഹ ത്വമുള്ളവനായിരുന്നേനെ. സ്വന്തം അമ്മയെ പോലും കഷ്ടപ്പെടുത്തുന്ന ഈ മകന് രാജ്യത്തി ലെ ജനങ്ങളെ സംരക്ഷിക്കാനാ കുമെന്നാണോ ഇപ്പോഴുള്ള ചോ ദ്യം. ഇത് ഒരല്പം കൂടിപ്പോയി എന്നേ പറയാനുള്ളു. അംബാ നി കുടുംബത്തിനെ ഇറക്കിയു ള്ളതായിരുന്നു അടുത്തത്. അം ബാനി കുടുംബമാണോ നൂറ് കോടിയില്‍പ്പരമുള്ള ജനങ്ങളു ടെ പ്രതിനിധി. വോട്ട് ചെയ്തു വരുന്ന ഒരു ഫോട്ടോയുമായി മോഡി ഭക്തര്‍ അംബാനിക്കാ കാമെങ്കില്‍ സാധാരണക്കാര്‍ക്കായിക്കൂടെയെന്ന് ചോദ്യം ചോദി ക്കുമ്പോള്‍ സാധാരണക്കാരായ ജനത്തിന്റെ പണമാണ് മോഡി യെ കോടീശ്വരനാക്കിയതെന്നെ പറയാനുള്ളു.

മോഡിയുടെ ഉറ്റ മിത്രമായ അദാനിയെക്കൊണ്ട് ഒരു മഹാപ്രസ്താവന ഇറക്കിയതാണ് മറ്റൊന്ന്. അദാനി കൊടുക്കാനുള്ള നികുതിപ്പണമുണ്ടെങ്കില്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെയെല്ലാം വിശപ്പടക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ നികുതി കുടിശ്ശിഖ ഏഴായിരം കോടിയാ ണെന്നാണ് കണക്ക്. മോഡിയു ടെ ഔദാര്യവും ഒത്താശയും കൊണ്ടാണ് അദാനി പുറത്തിറ ങ്ങി കുടിശ്ശിഖ കൊടുക്കാതെ നട ക്കുന്നത്. നദാനിയുടെ ഈ പ്ര സ്താവന പുകഴ്ത്തല്‍ പൂച്ച പാലുകുടിക്കുന്നതുപോലെയെന്നത് ആര്‍ക്കും മനസ്സിലാകും. സത്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊ ണ്ടും മോഡി അപഹാസ്യനായി മാറുകയാണു ണ്ടായത്.

സ്വന്തം മന്ത്രിസഭാംഗ ങ്ങളെപ്പോലും അറിയിക്കാതെ മോഡി നോട്ട് നിരോധനം നട ത്തിയെന്ന് ബി.ജെ.പി. വാഴ്ത്തു മ്പോള്‍ അതില്‍ ഒരു ചോദ്യം ഒ ളിഞ്ഞിരിപ്പുണ്ട്. ഇത്ര വിശ്വാസ മില്ലാത്തവരെ എന്തിന് കൂടെ കൊണ്ടുനടക്കുന്നു. അല്ലെങ്കില്‍ അവരെ മോഡി വെറും പാവക ളായിട്ടാണോ കാണുന്നത്. സ്വ ന്തം മന്ത്രിസഭാംഗങ്ങളെ വിശ്വാ സമില്ലാത്ത ഒരു പ്രധാനമന്ത്രിയാ ണ് ഇന്ത്യയുടേതെന്നത് ഏറെ വിചിത്രമാണ്. അറിയിക്കേണ്ടവ രെയൊക്കെ അറിയിച്ച് അവരുടെ യൊക്കെ പണം സുരക്ഷിതമാ ക്കി മോഡി പുണ്യവാളനായപ്പോള്‍ ജനം മണ്ടന്മാര്‍ മാത്രമല്ല അ ടിമകളെപ്പോലെ മോഡിയുടെ മു ന്‍പില്‍ ഒരു നേരത്തെ അപ്പത്തി നായി യാചിക്കുന്നവരായി.

പണത്തിനു പകരം സാധനങ്ങള്‍ ക്രയവിക്രയം നട ത്തിയിരുന്ന ആ പഴയ കാലത്തി ലേക്ക് ആധുനിക ലോകത്തിലെ ഇന്ത്യാക്കാരെ മോഡി കൊണ്ടു പോയി. പണമില്ലാതെ വന്നപ്പോള്‍ ആളുകള്‍ സാധനങ്ങള്‍ പണ ത്തിനുപകരം കൈമാറാന്‍ തുട ങ്ങിക്കഴിഞ്ഞു. അങ്ങനെ പലതും. ചുരുക്കത്തില്‍ മോഡിയുടെ നോട്ട് പരിഷ്ക്കാരങ്ങള്‍കൊണ്ട് ശാപമോക്ഷം കിട്ടിയത് തുക്ലക്കിനാണ്. ഇനിയും തുക്ലക്ക് പരിഷ്ക്കാരമെന്ന് പറയാതെ മോഡി പരിഷ്ക്കാരമെന്നു പറയാം. പരിഷ്ക്കാരങ്ങള്‍ നല്ലതാണ് അത് ജനത്തിന് ഉപകാരപ്രദവും സൗകര്യത്തിനും വേണ്ടിയാകണം. ഇല്ലെങ്കില്‍ അത് വിപരീത ഫലവും ജനദ്രോഹപരവുമായിരിക്കും.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhouston@gmail.com)
ഭാരതത്തിന്റെ സ്വന്തം തുഗ്‌ളക്ക്  (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
thuglaq rantaaman from facebook 2016-11-30 21:02:21

500 ,1000 രൂപ നോട്ടുകൾ
നിരോധിച്ചത്കൊണ്ട്
കഴിഞ്ഞ 22 ദിവസം
നിങ്ങൾക്ക് ഏതെങ്കിലും
വിധത്തിൽ ബുദ്ധിമ്മുട്ട്
ഉണ്ടായോ?
ഉണ്ടായെങ്കിൽ നിങ്ങൾ ഒരു
കള്ളനാണ്,
കള്ളപ്പണക്കാരനാണ്,
കരിഞ്ചന്തക്കാരനാണ്,
പൂഴ്ത്തി വെപ്പുകാരനാണ്,
രാജ്യദ്റോഹിയാണ്,
തീവ്റവാദിയാണ്,
വിധ്വംസക പ്റവർത്തകനാണ്,
കുറ്റവാളിയാണ്,
ക്റൂരനാണ്,
സാമൂഹ്യ ദ്റോഹിയാണ്,
അതിർത്തിയിലെ പട്ടാളക്കാരുടെ-
ശത്റുവാണ്,
സാമൂഹ്യ വീരുദ്ധനാണ്......
നിങ്ങൾ മാത്റമല്ല,
നിങ്ങളുടെ അച്ഛനും അമ്മയും
കുടുംബം മൊത്തവും
കൊള്ളരുതാത്തവരാണ്.
ഹല്ല!!!പിന്നെ !!!

 പണ്ടു ഹിറ്റ്ലറെക്കുറിച്ചു
ഒരു കഥ കേട്ടിട്ടുണ്ട്.
സിനിമാ തിയേറ്ററുകളിൽ പടം
തുടങ്ങുന്നതിനു മുമ്പ് ഹിറ്റ്ലറുടെ
പടം കാണിക്കണം.
ആ സമയം എല്ലാവരും
എണീറ്റു നില്ക്കണം.
അങ്ങനെ ചെയ്യിത്തവരെ
രാജ്യദ്റോഹികളായി കണക്കാക്കി ശിക്ഷ നല്കും.
ഒരു ദിവസം സ്ഥിതിഗതികൾ
നേരിട്ടു മനസ്സിലാക്കാൻ ഹിറ്റ്ലർ
തിയേറ്ററിൽ വന്നു.
പടം കാണിച്ചപ്പോൾ എല്ലാരും
എണീറ്റു നിന്നു.ഹിറ്റ്ലർ
എഴുന്നേല്ക്കാതിരുന്നപ്പോൾ
അടുത്തു നില്ക്കുന്ന കക്ഷി
ഉപദേശിച്ചത്റേ
"
ഇവരൊന്നും എണീറ്റു നില്ക്കുന്നത് ആ കഴുവേറിയോടുള്ള ബഹുമാനം കൊണ്ടല്ല. ഇവിടൊക്കെ
രഹസ്യപോലീസ് കാണും.
കഴുത്തിനു മീതെ തല
കാണണമെങ്കിൽ കുറച്ചൊന്ന്
സഹിച്ചുകള " എന്ന്.

palpu 2016-12-01 18:13:35
Two people ,whose mouth was glued for last ten ten years opened their mouth now.What these two people done for our country. If they should have said some thing, at the begning or end of their rules, these things should not happen now.As mr. thaglq rantaman  said this Mr. Blessen Houstan  may be have lot of black money with him also, in India.These people whoever blame Mr. Modi, never understand anything. They are always against anything good or bad. shame on you
തുഗ്ലക്ക് രണ്ടാമന്‍ 2016-12-01 19:01:43
ചുമ്മാതിരുന്ന ആസനത്തില്‍ ചുണ്ണാമ്പു തേച്ചു എന്നു പഴമൊഴി. അതേ പണിയാണു മോഡി ഇന്ത്യാക്കാരോടു ചെയ്തത്. നോട്ട് പിന്‍ വലിച്ചതു കൊണ്ടു കൈക്കൂലി ഇല്ലാതാകുമോ? കോഴ ഇല്ലാതാകുമോ? ടാക്‌സ് കൊടുക്കാത്ത പണം (കള്ളപ്പണം) ഇല്ലാതാകുമോ?
ഒരിക്കലുമില്ല എന്നതല്ലെ സത്യം?
നോട്ട് പിന്‍ വലിച്ചതു കൊണ്ട് കുറെ പാവങ്ങളെ കഷ്ടപ്പെടുത്താം. അവരുടെ കഞ്ഞി കുടി മുട്ടിക്കാം. പിന്നെ എല്ലാം ക്രെഡിറ്റ്/ഡെബിറ്റ് വഴി ആക്കണോ? നമ്മുടെ പ്രൈവസിക്കു വിലയൊന്നുമില്ലേ? അതു മോഡി തന്നെ തീരുമാനിച്ചാല്‍ മതിയോ?
മോഡി സാമ്പത്തിക ശസ്ത്രഞ്ജനല്ല. ഗുജറത്ത് മുഖ്യമത്രിയായ ശേഷം ജനങ്ങളുമായി നേരിട്ടു ബന്ധ്മില്ല. പ്രധാനമന്തിയായ ശേഷം പറന്നു നടക്കുകയാണ്. നാട്ടില്‍ എന്ത് നടക്കുന്നു എന്ന അറിയില്ല. അങ്ങനെയൊരാള്‍ ആരോ പറയുന്നതു കേട്ടു സാമ്പത്തിക രംഗത്തിന്റെ പിടലി ഞെരിക്കുന്നു. സ്തുതി പാടാന്‍ ആര്‍.എസ്.എസും. ബി.ജെ.പിയും. അവരുടെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍. കച്ചവടക്കാരും കള്ളപ്പണക്കാരും കൂടൂതല്‍ ബി.ജെ.പിയിലാണു. അവര്‍ നല്ല പണി കൊടുക്കും ഭാവിയില്‍.
കുമ്മനവും കൂട്ടരും കേരള സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. പറയുന്നതു ഗുണ്ടായിസം.
തുഗ്ലക്ക് രണ്ടാമന്‍ 
anti-Modi 2016-12-02 06:15:01
മോദിക്കു ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. 16 വര്‍ഷമായി അധികാരത്തിലാണല്ലൊ. അപ്പോള്‍ അതിന്റെ ആവശ്യമില്ല. 
texan2 2016-12-08 20:49:26
It will be nice if those who write articles on such topics also mention their qualifications and credentials to write about such topics.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക