Image

ഹൂസ്റ്റണില്‍ തീപിടുത്തം: മലയാളി യുവതി മരിച്ചു

Published on 29 November, 2016
ഹൂസ്റ്റണില്‍ തീപിടുത്തം: മലയാളി യുവതി മരിച്ചു
ഹൂസ്റ്റണ്‍: ബ്രയാര്‍വിക്ക് കോണ്ടോമിനിയം കോപ്ലക്‌സിലെ തീപിടിത്തത്തില്‍ ഷെര്‍ലി ചെറിയാന്‍ (31) മരിച്ചു. ഹൂസ്റ്റണ്‍ സൗത്ത് സൈഡിലെ മെഡിക്കല്‍ സെന്ററിനു സമീപമൂള്ള കോണ്ടോ കോമ്പ്‌ളക്‌സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണു തീപിടുത്തം ഉണ്ടായത്.

മൂന്നാം നിലയിലെ ക്ലോസറ്റിനടുത്തു നിന്നാണു ഷെര്‍ലി ചെറിയാന്റെമ്രുതദേഹം കണ്ടത്.

ഇന്നു (ചൊവ്വ) രാവിലെ ജോലിക്കെത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കളും മിത്രങ്ങളും കോണ്ടോയിലെത്തുകയായിരുന്നു.

ഡാളസില്‍ താമസിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി ചെറിയാന്റെയും ലിസിയുടെയും മകളാണ് റേഡിയോളിജിസ്റ്റായ ഷേര്‍ളി. അവിവാഹിതയാണ്. ഡാളസ് മെട്രോ ചര്‍ച്ച് സഭാംഗമാണ്. 

തീപിടുത്തം എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ലെന്നു ഫയര്‍ സര്‍വീസ് അറിയിച്ചു. മറ്റു ചിലര്‍ക്കു പൊള്ളലേറ്റു. 20 കോണ്ടോകള്‍ കത്തി നശിച്ചു. അര മണിക്കൂറിനകം തീ അണക്കാനായി. 

എന്നാല്‍ പോലീസും ഫയര്‍ സര്‍വീസും കോണ്ടോക്കുള്ളില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്തിയത് നേരം പുലര്‍ന്ന ശേഷമാണു. കെട്ടിടത്തിന്റെ ഉറപ്പിനെപറ്റിയുള്ള സംശയമായിരുന്നു കാരണം. ഒരു സ്ത്രീ റൂഫില്‍ കയറി. അവരെ ഫയര്‍ സര്‍വീസ് ലാഡറിലൂടെ രക്ഷിച്ചു 

Firefighters have found a victim's body after fire destroyed an condo complex near the Medical Center on Houston's south side.
Shirley Cherian, 31, was found near a closet in a third floor apartment, fire officials said. Family members, friends and co-workers gathered at the complex after Cherian failed to show up for work Tuesday.

The Houston Fire Department says the fire started shortly before 3:30am off Holly Hall and El Mundo, off Highway 288.

Multiple condos were affected by heavy smoke, flames and water damage.

One woman was rescued and we're hearing others may have been taken to the hospital as well. One resident told us a man had burns on his face, hands and neck. The Houston Fire Department confirms one fire victim was taken to a hospital for treatment. One woman went out to her balcony, climbed out onto her roof, and waited for firefighters to help. She was rescued when firefighters carried her down a ladder.

Firefighters declared the fire under control a few minutes after 4am. The top floor of the three-level complex was heavily damaged.

The cause of the fire has not been determined.

ഹൂസ്റ്റണില്‍ തീപിടുത്തം: മലയാളി യുവതി മരിച്ചുഹൂസ്റ്റണില്‍ തീപിടുത്തം: മലയാളി യുവതി മരിച്ചു
Join WhatsApp News
വിദ്യാധരൻ 2016-11-29 21:43:31
ചാരുത്വം തികയും സുമങ്ങളെ
                      വീഴ്ത്തുന്നു പൂവല്ലികൾ 
ചോരും മാതുരിയാർന്ന പക്വ 
                       നിരയെ തള്ളുന്നു വൃക്ഷങ്ങളും 
പാരും കയ്യ് വെടിയുന്നു പുത്രരെയഹോ 
                     പാകാപ്തിയിൽ ദോഷമായി 
തീരുന്നോ ഗുണം ഇങ്ങവറ്റ 
                      കഠിന ത്യാഗം പഠിപ്പിക്കുകയോ ? (പ്രരോദനം -ആശാൻ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക