Image

വിമാനയാത്ര നിഷേധിച്ചു; ഗര്‍ഭിണി ചാപിള്ളയെ പ്രസവിച്ചു

Published on 16 February, 2012
വിമാനയാത്ര നിഷേധിച്ചു; ഗര്‍ഭിണി ചാപിള്ളയെ പ്രസവിച്ചു
ചെന്നൈ: വിമാനത്തില്‍ യാത്രചെയ്യാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദംകാരണം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണി ചാപിള്ളയ്ക്ക് ജന്മംനല്‍കി. മലേഷ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോവാന്‍ വ്യാഴാഴ്ച അര്‍ധരാത്രി ഒരുമണിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ആന്ധ്രയിലെ രാജമുന്ധ്രി സ്വദേശിനി ശ്യാമസുന്ദരിക്ക് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരാണ് യാത്രാനുമതി നിഷേധിച്ചത്.

ഏഴുമാസം ഗര്‍ഭിണിയായ ശ്യാമസുന്ദരി മെഡിക്കല്‍ സൗകര്യങ്ങളൊന്നുമില്ലാതെ തനിച്ച് യാത്രചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എമിഗ്രേഷന്‍അധികൃതര്‍ യാത്രാനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് യുവതിയും എമിഗ്രേഷന്‍ അധികൃതരുംതമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ തൊട്ടടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയിലെത്തി കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും യുവതി ചാപിള്ളയെ പ്രസവിക്കുകയാണുണ്ടായത്.
(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക