Image

ജനന തീയതി വിവാദം അവസാനിച്ചതില്‍ സന്തോഷമെന്ന് ജനറല്‍ വി.കെ. സിംഗ്

Published on 16 February, 2012
ജനന തീയതി വിവാദം അവസാനിച്ചതില്‍ സന്തോഷമെന്ന് ജനറല്‍ വി.കെ. സിംഗ്
ലണ്ടന്‍: ജനനത്തീയതി സംബന്ധിച്ച വിവാദം അവസാനിച്ചതില്‍ സന്തോഷമുണ്‌ടെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ സിംഗ്. കേസിന് ഉണ്ടായ പരിഹാരത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനന തീയതി വിഷയത്തില്‍ ഒരു പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ട് പ്രത്യേക വഴിയാണ് താന്‍ പിന്തുടര്‍ന്നതെന്നും ലക്ഷ്യം കാണുന്നതില്‍ വിജയിച്ചതായി കരുതുന്നുവെന്നും വി.കെ.സിംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക