Image

കോട്ടയത്ത് ബസില്‍ നഷ്ടപ്പെട്ട 2.27 ലക്ഷം രൂപ തട്ടിയെടുത്ത ബസ് ജീവനക്കാര്‍ അറസ്റ്റില്‍

Published on 16 February, 2012
കോട്ടയത്ത് ബസില്‍ നഷ്ടപ്പെട്ട 2.27 ലക്ഷം രൂപ തട്ടിയെടുത്ത ബസ് ജീവനക്കാര്‍ അറസ്റ്റില്‍
കോട്ടയം: ബാര്‍ ഹോട്ടല്‍ ജീവനക്കാരന്റെ കൈവശത്തു നിന്ന് ബസില്‍ നഷ്ടപ്പെട്ട 2.27 ലക്ഷം രൂപ തട്ടിയെടുത്ത ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 

പണം പോലീസ് കണെ്ടടുത്തു. ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്തു നിന്ന് അയര്‍ക്കുന്നത്തേക്കുള്ള യാത്രയ്ക്കിടയിലാണ് പണം നഷ്ടപ്പെട്ടത്. ബസ് ജീവനക്കാരും യാത്രക്കാരും പണം കൊണ്ടു പോയ ബാര്‍ ജീവനക്കാരനുമെല്ലാം സംശയത്തിന്റെ നിഴലിലായിരുന്നുവെങ്കിലും 15 മണിക്കൂറിനുള്ളില്‍ നഷ്ടപ്പെട്ട പണം വീണെ്ടടുത്ത് പ്രതികളെ പോലീ സ് അറസ്റ്റു ചെയ്ത് കോട്ടയം പോലീസ് വീണ്ടും കഴിവ് തെളിയിച്ചു.
കോട്ടയം-അയര്‍ക്കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജെര്‍മിയ ബസിലെ കണ്ടക്്ടര്‍ അമയന്നൂര്‍ ഒറവയ്ക്കല്‍ വെള്ളയില്‍ ജോണി സാമുവല്‍ (45), ചെക്കര്‍ കൂരോപ്പട പേക്കാവില്‍ ജിജോ (25), മറ്റൊരു ജെര്‍മിയ ബസിലെ ഡ്രൈവര്‍ അയര്‍ക്കുന്നം കൈതമറ്റത്തില്‍ ബന്നി എന്ന ജോബിന്‍ കെ ജോസഫ് (30) എന്നിവരാണ് അറസ്റ്റിലായത്. മോഷണ കുറ്റത്തിനാണ് ഇവര്‍ക്കെതിരേ കേസ്. ഈസ്റ്റ് സിഐ റിജോ പി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയെടുത്തവരെ കണെ്ടത്തിയത.് ഇന്നു പുലര്‍ച്ചെയോടെയാണ് പ്രതികള്‍ അറസ്റ്റിലായത്. 

കോടിമത ആതിര ബാറിലെ അക്കൗണ്ടന്റ് കിരണ്‍ 2, 27000 രൂപയുമായി അയര്‍ക്കുന്നത്തെ ബിവറേജസ് ഗോഡൗണിലേക്ക് പോയത് ജെര്‍മിയ ബസിലാണ്. പണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മടിയില്‍ വച്ചിരിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന കിരണ്‍ വണ്ടിയിലിരുന്ന് ഉറങ്ങി. അയര്‍ക്കുന്നത്ത് ബസിറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി പറഞ്ഞു. പിന്നീട് ബസ് ജീവനക്കാരെയും പരാതിക്കാരനെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. പരാതിക്കാരനായ കിരണിനെയായിരുന്നു പോലീസിന് സംശയം. 

എന്നാല്‍ രാത്രിയോടെ എല്ലാവരുടേയും മൊഴി പരിശോധിച്ചപ്പോള്‍ പോലീസിന് ചില സംശയങ്ങള്‍ തോന്നി. ബസ് ഓടിച്ചിരുന്ന ബിജു മാത്യുവിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കേസിനു തുമ്പായത്. ചെക്കര്‍ ജിജോയും ഡ്രൈവര്‍ ബന്നിയും ഇടയ്ക്ക് ബസില്‍ നിന്നിറങ്ങിയെന്നും ബെന്നി പിന്നീട് ഒരു ക്വാളിസില്‍ കയറി പോയെന്നും ഡ്രൈവര്‍ ബിജുമാത്യു മൊഴി നല്കി. ഈ മൊഴിയാണ് നിര്‍ണായകമായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒളിപ്പിച്ചു വച്ച പണം പോലീസിന് നല്കി. 2.27 ലക്ഷം രൂപയില്‍ ഒറ്റ പൈസ പോലും നഷ്ടപ്പെടാതെ ലഭിക്കുകയും ചെയ്തു. 

അയര്‍ക്കുന്നത്തു പോയി തിരികെ വന്ന ബസ് വടവാതൂര്‍ മില്‍മയുടെ ഭാഗത്ത് നിര്‍ത്തി. ബന്നി നേരത്തേ അറിയിച്ചതനുസരിച്ച് ഇയാളുടെ ക്വാളീസ് അവിടെയെത്തിയിരുന്നു. പണം അടങ്ങിയ പൊതി ബന്നിയും ജിജോയും ചേര്‍ന്ന് ക്വാളീസിലേക്ക് മാറ്റി. ബന്നി ക്വാളീസില്‍ പോവുകയും ചെയ്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക