Image

വാളകം കേസ്: മുഖ്യമന്ത്രി സിബിഐയ്ക്ക് കത്തെഴുതി

Published on 16 February, 2012
വാളകം കേസ്: മുഖ്യമന്ത്രി സിബിഐയ്ക്ക് കത്തെഴുതി
തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സിബിഐ ഡയറക്ടര്‍ക്ക് കത്തെഴുതി. കേസ് ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ ഇതുവരെ മറുപടി നല്‍കിയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വാളകം കേസില്‍ സിബിഐ അന്വേഷണം വൈകുന്നകാര്യം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സിബിഐ ഡയറക്ടര്‍ക്ക് കത്തെഴുതിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക