Image

വിഎസ് പക്ഷക്കാരെ ഒഴിവാക്കി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്

Published on 16 February, 2012
വിഎസ് പക്ഷക്കാരെ ഒഴിവാക്കി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
കൊല്ലം: വി.എസ്. പക്ഷക്കാരായ ഡി. രാജപ്പന്‍ നായരെയും വി. തുളസീധരക്കുറുപ്പിനെയും ഒഴിവാക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായ പി. രാജേന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായി. കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി. ആര്‍. വസന്തന്‍, പുനലൂര്‍ ഏരിയാ സെക്രട്ടറി ജോര്‍ജ് മാത്യു, കുന്നത്തൂര്‍ ഏരിയാ സെക്രട്ടറി പി. സോമപ്രസാദ് എന്നിവരെയാണ് ഒന്‍പതംഗ സെക്രട്ടറിയേറ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക