Image

ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു

Published on 25 November, 2016
ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ന്യൂയോര്‍ക്ക്: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ (90) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ക്യൂബന്‍ ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയെന്നാണ് കാസ്‌ട്രോയെ വിശേഷിപ്പിക്കുന്നത്. 

ക്യൂബയില്‍ ഏറ്റവുമധികം കാലം രാഷ്ട്രത്തലവനായ വ്യക്തിയാണ് കാസ്‌ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ക്യൂബന്‍ മണ്ണില്‍ ഗറില്ലാ പോരാട്ടത്തിന്റെ വിപ്ലവം കുറിച്ച വ്യക്തിയാണ് കാസ്‌ട്രോ. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് കാസ്‌ട്രോ അധികാരത്തിലെത്തുന്നത്. 1965 ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അധികാരത്തില്‍ എത്തിയതിനു പിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കുകയും ചെയ്തു. 

2011 വരെയാണ് അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ക്യൂബയെ ഒരു പൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ ശ്രമിച്ചത് കാസ്‌ട്രോയാണ്. രണ്ടു തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതലാളിത്തത്തെ തകര്‍ക്കാനുള്ള എല്ലാ വിപ്ലവ മുന്നേറ്റങ്ങളെയും കാസ്‌ട്രോ പ്രോത്സാഹിപ്പിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2006 ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞ അദ്ദേഹം അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഫിദല്‍ അലക്‌സാണ്ട്രോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ 1926 ആഗസ്ത് 13നാണ് ജനിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്‌ട്രോ ജനിച്ചത്. എയ്ഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊണ്‍സാല്‍വസ്

1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്‌ട്രോ രാഷ്ട്രത്തലവനായിരുന്നത്.
രോഗബാധിതനായതിനെത്തുടര്‍ന്നു എട്ടു വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് ഫിദല്‍ അധികാരമൊഴിഞ്ഞത്.

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു.
ക്യൂബന്‍ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങള്‍ ലയിച്ച് 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി.

കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ ശ്രമിച്ചിരുന്നു. ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിയുടെ വലിയ നഷ്ടമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

 അരനൂറ്റാണ്ടു കാലം ലോകത്തെ വിപ്ലവ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രകാശവും നല്‍കിയ കാസ്‌ട്രോ, അമേരിക്കന്‍ സാമ്രാജ്യത്തിനു മുന്നില്‍  ഒരിക്കലും മുട്ടുമടക്കിയില്ലെന്നും വി.എസ് പറഞ്ഞു.

Fidel Castro, symbol of an era, dies at 90; world condoles 


Havana, Nov 26 (IANS) Fidel Castro, the fiery apostle of revolution who defied the US for nearly half a century as Cuba's leader, died on Friday, ending an era for the country and Latin America. Several world leaders, including the Indian President and Prime Minister condoled Castro's demise.

"The commander in chief of the Cuban revolution died late on Friday," President Raul Castro, his younger brother, announced in a midnight broadcast.

President Castro told the nation in an unexpected late night broadcast on state television that Fidel Castro had died and would be cremated later on Saturday.

The Cuban government announced that Fidel Castro's ashes will be interred at the Santa Ifigenia cemetery in Santiago de Cuba on December 4.

Cubans will be able to pay homage to Castro at the Jose Marti memorial in Havana on November 28, 29. A mass rally will be held in the capital.

On December 4, at 7 a.m., his ashes will be interred at the Santa Ifigenia cemetery, the resting place of 19th century Cuban independence hero Jose Marti and numerous other leading figures in the country's history.

Several days of national mourning would be observed on the island nation.

Raul Castro ended the announcement by shouting the revolutionary slogan: "Towards victory, always!"

Barring the occasional newspaper column, Fidel Castro had essentially been retired from political life for some time.

The revolutionary icon, one of the world's best-known and most controversial leaders, survived countless US assassination attempts and premature obituaries, but in the end proved mortal after suffering a long battle with illness.

Castro ruled Cuba as a one-party state for almost half a century before handing over the powers to his brother Raul in 2008.

His supporters praised him as a man who had given Cuba back to the people. But his opponents accused him of brutally suppressing opposition.

In April, Castro gave a rare speech on the final day of the country's Communist Party congress.

He acknowledged his advanced age but said Cuban communist concepts were still valid and the Cuban people "will be victorious".

"I'll soon be 90, this is something I'd never imagined, soon I'll be like all the others, to all our turn must come," he said.

Several world leaders have condoled the death of Castro, with Russian President Vladimir Putin praising Castro as the "symbol of an era".

Former Soviet leader Mikhail Gorbachev hailed Castro for "strengthening" his island nation despite the US blockade.

Indian Prime Minister Narendra Modi, in his condolence message, said "India mourns the loss of a great friend."

Indian President Pranab Mukherjee also condoled the death of "friend of India" Fidel Castro.

Pakistan's Tehreek-e-Insaf party chief and former cricketer, Imran Khan said: "Today the world lost an iconic revolutionary leader who liberated his nation from all vestiges of imperialism."

French President Francois Hollande mourned the loss of a major figure on the world stage and welcomed the rapprochement between Havana and Washington, while noting concerns over human rights under the Castro regime. 

"Fidel Castro was a towering figure of the 20th century. He incarnated the Cuban revolution, in both its hopes and subsequent disillusionments," Hollande said.

Mexican President Enrique Pena Nieto said: "I lament the death of Fidel Castro Ruz, leader of the Cuban revolution and emblematic reference of the 20th Century..."

Canadian Prime Minister Justin Trudeau issued a statement saying: "It is with deep sorrow that I learned today of the death of Cuba's longest serving President.

As soon as Fidel's death was announced, celebrations broke out in Little Havana, the Miami neighbourhood home to many Cubans in exile in the US.

Born in 1926 in the south-eastern Oriente Province of Cuba, Fidel Alejandro Castro Ruz was imprisoned in 1953 after leading an unsuccessful rising against US-backed Batista's regime and was released in 1955 under an amnesty deal.

Castro was elected in 1976 as President by Cuba's National Assembly. He arrived at an agreement in 1992 with US over Cuban refugees. In 2008 he stepped down as President due to health issues.

Fidel Castro had held on to power longer than any other living national leader except Queen Elizabeth II. He became a towering international figure whose importance in the 20th century far exceeded what might have been expected from the head of state of a Caribbean island nation of 11 million people.

An accomplished tactician on the battlefield, he and his small army of guerrillas overthrew the military leader Fulgencio Batista in 1959 to widespread popular support.

Within two years of taking power, he declared the revolution to be Marxist-Leninist in nature and allied the island nation firmly to the Soviet Union.

Yet, despite the constant threat of a US invasion as well as the long-standing economic embargo on the island, Castro managed to maintain a communist revolution in a nation just 90 miles off the coast of Florida.

Despised by his critics as much as he was revered by his followers, he outlasted 10 US presidents and defied scores of attempts on his life by the CIA.  

Join WhatsApp News
Ponmelil Abraham 2016-11-26 05:01:55
A big salute and adaranjalikal to a great leader.
Anthappan 2016-11-26 07:06:59

What is best for humanity; socialism or capitalism?

“But to the north in Florida, revelers spilled into the streets of Miami, the center of the Cuban exile community. They popped champagne, clanged pots, cheered and waved the Cuban flag in jubilation. They stood outside the popular Versailles restaurant in Little Havana with signs reading, "Satan, Fidel is now yours."

It is weird to see the Malayalees enjoying the fruits of capitalism and saluting Fidel Castro and cherishing the memories of socialism.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക