Image

മകളുടെ സന്തോഷമാ ഒരച്ഛന് വലുത്

അനില്‍ പെണ്ണുക്കര Published on 26 November, 2016
മകളുടെ സന്തോഷമാ ഒരച്ഛന് വലുത്
അച്ഛന് യുവത്വം ദാനം നല്‍കിയ മകന്‍ എന്ന ഖ്യാതിയാണ് പുരുവിനുള്ളത് . ഇവിടെ ഇതാ ഒരു മകള്‍ അച്ഛനെ കല്യാണം കഴിപ്പിക്കാനായി തന്റെ കൗമാരം ദാനം ചെയ്യുന്നു.
ദിലീപ് അച്ഛനും കാവ്യാമ്മയും.

അച്ഛന് ചൂട്ടു പിടിക്കാന്‍ ഒരു മകള്‍ ഉണ്ടായല്ലോ.
അഭിനയകലയില്‍ ജ്വലിച്ചു നില്‍ക്കുമ്പോളാണ് മഞ്ചുവിനെ ദിലീപ് മലയാള സിനിമയില്‍ നിന്ന് അടര്‍ത്തി മാറ്റിയത്. പതിനാറു വര്‍ഷം മഞ്ചുവിനൊപ്പം അഭിനയിച്ചു. പിന്നെ മീശമാധവന്‍ ആയി-കള്ളന്‍

'കാവ്യാമ്മയെ കെട്ടാന്‍ ഞാനാ പറഞ്ഞത് 'മകള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോള്‍ ദിലീപിന്റെ മീശ ഒന്നുകൂടി കറുത്തു .ചാനലുകളായ ചാനലുകളെല്ലാം ദിലീപിന്റെ സ്വയംവരത്തെ വാഴ്ത്തി. പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുമെന്ന് അറിയിപ്പും വാര്‍ത്തകള്‍ക്കിടയില്‍ നല്‍കിയപ്പോള്‍ എല്ലാവരും ചിലതൊക്കെ പ്രതീക്ഷിച്ചു.

കല്യാണം കഴിഞ്ഞപ്പോള്‍ രണ്ടാള്‍ക്കും ഒരു അഭ്യര്‍ത്ഥന. നവ വധുവരന്മാരെ അനുഗ്രഹിക്കുവാന്‍ പ്രേക്ഷകര്‍ മറക്കരുത്. മറ്റൊന്നും വിചാരിക്കരുത് .
മാതൃകാ ദമ്പതികള്‍..

ഇവരാണ് നമ്മുടെ പുതിയ തലമുറയുടെ ദാമ്പത്യത്തിനു മാതൃക . ആശിച്ചാല്‍ അത് സാധിക്കണം. അതിനുള്ള ഒരുക്കവും പ്രയത്‌നവും വേണം. മലയാള സിനിമാ പ്രവര്‍ത്തകരുടെയിടയില്‍ വര്‍ധിച്ചു വരുന്ന 'മടുപ്പന്‍ ദാമ്പത്യം' ആനന്ദകരമാക്കുന്ന നവ പ്രേമ ഭാജനങ്ങളെ തേടുന്ന സമ്പ്രദായം നാമെല്ലാം നമ്ര ശിരസ്‌കരായി സ്വീകരിച്ചു കൊള്ളണം .
ചോദ്യം ചെയ്യരുത് .
അത് സ്വാതന്ത്ര്യവും അവകാശവുമാണ് .

എന്തായാലും തനിക്കു പിറക്കാതെ പോയ ഒരമ്മയാണ് കാവ്യ എന്ന നൈരാശ്യം മകള്‍ക്കുണ്ടാക്കാന്‍ ദിലീപിന് മനസു വന്നില്ല. മകള്‍ ആശിച്ചാല്‍ അത് ചെയ്യും.
കുഞ്ഞേ ഈ അച്ഛന്‍ ..തങ്കച്ഛനല്ല..പൊന്നച്ഛനാ ...

മകളുടെ സന്തോഷമാ ഒരച്ഛന് വലുത് ..
മകളുടെ സന്തോഷമാ ഒരച്ഛന് വലുത്
Join WhatsApp News
Victor 2016-11-26 09:05:25
Very shame.  Deilip needs Kavya for that he use his daughter's name/interest which is a fake 
publicity  created/established by Dilip which know all. Check all news medias where no one expressed
his/her happiness on this marriage. again shame.  Innocent Manju 

Vayanakkaran 2016-11-26 11:43:54
These kind of cinema people can do any thing they want. They can divorce, marry, re-marry or without marrying live together, get in to the hotel, sleep together, enjoy, do any kind of busiess, do any kind of blog writings, act like charity worker, contest in the election, or get nominated in the Rajyasabha, change parties, do lalisams, get your hard earned money, Hunt Puli or Anakkombu, Do black money business, support RSS still still oreach socilism and secularism, bevcome ambassodors, light up Fokana Foma lamps, take photos, sit on the laps and heads of religious leaders FOKANA Foma, press clubs leaders heads, get worshipped from the mankkind.      Shame ..., Shame public. Throw this people out, They all must be investigated.  Where is this so called Medias or Sadachara Gundakal...  Pity .. pity.. Kezuka.. priya.. nada... wipe your tears.. Where is justice...?
Moothappan 2016-11-26 16:27:43
Another comedy by meeshamadavan and meeshayillatha madavan.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക