Image

സുരക്ഷാവീഴ്ച; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമം

Published on 16 February, 2012
സുരക്ഷാവീഴ്ച; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് തള്ളിക്കയറാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ശ്രമം. ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റിലേയ്ക്കു നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. തള്ളിക്കയറാന്‍ ശ്രമിച്ച ഹരികുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 

ജാഥയായി വന്ന പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിനു മുന്‍പില്‍ ധര്‍ണ നടത്തുന്നതിനിടയിലാണ് പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചത്. സെക്രട്ടറിയേറ്റിനു ചുറ്റും ശക്തമായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തി. കന്റോണ്‍മെന്റിനു സമീപത്തുള്ള ഗേറ്റിലൂടെയാണ് നിയന്ത്രിതമായ രീതിയില്‍ സെക്രട്ടറിയേറ്റിനകത്തേയ്ക്കും പുറത്തേയ്ക്കും വാഹനഗതാഗതം അനുവദിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക