Image

എരുമേലി വിമാനത്താവളം തീരുമാനം സ്വാഗതാര്‍ഹം (എബി മക്കപ്പുഴ)

Published on 25 November, 2016
എരുമേലി വിമാനത്താവളം തീരുമാനം സ്വാഗതാര്‍ഹം (എബി മക്കപ്പുഴ)
തീര്‍ത്ഥാടക ലക്ഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്ന എരുമേലിയില്‍ ശബരിമലയെ കേന്ദ്രീകരിച്ചു ഒരു വിമാനത്താവളം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ ഇനിയും അധികം വൈകില്ല.

എരുമേലി വിമാനത്താവളം സംബന്ധിച്ച് പ്രാഥമികമായി റിപ്പോര്‍ട്ട് നല്കാകന്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് നമുക്ക് ഏറെ ആശ ഉളവാക്കുന്നു.കഴിഞ്ഞ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനില്‍ റാന്നി എം എല്‍ എ രാജു ഏബ്രഹാം വിമാനത്താവളം സംബന്ധിച്ച ആശയം മുന്നോട്ടു വെച്ചിരുന്നത് വളരെ ശ്രദ്ധേയമായിരുന്നു. ചെറുവള്ളി, ളാഹ, കുമ്പഴ എന്നിവിടങ്ങളിലെ തോട്ടങ്ങളാണ് അദ്ദേഹം പരിഗണന പ്രദേശമായി ചൂണ്ടി കാട്ടിയത്.

റാന്നി പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളുടെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറുവള്ളിയാണ് സര്‍ക്കാര്‍ സാധ്യതാപഠനത്തിനു വേണ്ടി തെരഞ്ഞെടുത്തത്. വളരെ നല്ല ഉദ്ദേശത്തോടു കൂടിയാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. കാരണം മണ്ഡല പൂജക്കായി എത്തുന്ന അയ്യപ്പ ഭക്തമാര്‍ ആദ്യം എരുമേലിയിലുള്ള അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്കിനും ചുറ്റും പ്രദക്ഷിണം ചെയ്തു അയ്യപ്പനില്‍ നിന്നും അനുവാദം നേടിയ ശേഷമാണു ശബരിമലയിലേക്ക് പോകുക. ഇവിടെ ഒരു വിമാന താവളം എന്തുകൊണ്ടും സ്വീകാര്യമാണ്.

ഇലക്കും മുള്ളിനും കേടില്ലാതെ റാന്നി പൂഞ്ഞാര്‍ നിയോജക മണ്ഡല നിവാസികള്ക്ക്െ അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നു സര്‍ക്കാരിന്റേത്. പക്ഷെ ഇനിയും ഏറെ കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട്.സംസ്ഥാന സര്ക്കാ രിന്റെ സാധ്യതാപഠന റിപ്പോര്ട്ട്ട കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ്, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളില്‍ നല്കണം.വിമാനത്താവളത്തിന്റെ നിര്മ്മാണം, ഉടമസ്ഥാവകാശം എന്നിവ ഏത് രീതിയില്‍ വേണം എന്നും തീരുമാനിക്കണം.
പൊതു, സ്വകാര്യ പങ്കാളിത്തം, ഓഹരി സമാഹരിച്ചുള്ള കമ്പനിയുടെ തീരുമാനം അംഗീകരിക്കണം.
പാട്ടക്കാലാവധി കഴിഞ്ഞെങ്കിലും ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ്. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം പഠനം നടത്തിയെങ്കിലും കൈവശ തര്‍ക്കം ഇപ്പോഴും നിലനില്ക്കുന്നു.

വിമാനത്താവള പദ്ധതി തയ്യാറായാലുള്ള തര്‍ക്കം ഒഴിവാക്കാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. ബിഷപ്പ് യോഹാന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചുമായി സംസാരിച്ചിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാദങ്ങള്‍ വിമാനത്താവള നിര്‍മ്മാണത്തില്‍ ഏത് രീതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അവര്‍ക്ക് ഓഹരി നല്കുന്നതില്‍ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ഏതു നല്ല കാര്യങ്ങള്‍ക്കും ഉണ്ടാവും ചില തടസ്സ വാദങ്ങള്‍!!!? നല്ല ഒരു സദ്യ കഴിഞ്ഞു പൂവന്‍ പഴം കഴിച്ചു തൃപ്തി ആയാലും പഴത്തിന് ഉപ്പില്ല എന്ന് പറയുന്ന കേരളത്തിലെ തിരുത്തല്‍ വാദികള്‍ ഏറെയാണ്.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിവാസികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എരുമേലി.
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അഞ്ച്, ആറു മണിക്കൂര്‍ നേരമെടുത്താണ് ഇന്ന് വിമാനത്താവളത്തില്‍ എത്തുന്നതു. എരുമേലി വിമാന താവളം യാഥാര്‍ഥ്യമായാല്‍ അഞ്ച്, ആറു മണിക്കൂര്‍ റോഡ് യാത്ര എന്ന കടമ്പ ഒഴിവാക്കാം. അമേരിക്കയിലെ പ്രവാസി മലയാളികളുടെ എല്ലാവിധ സഹായ സഹകരണങ്ങളും എരുമേലി വിമാനത്താവളത്തിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേരളകേന്ദ്ര സര്ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Join WhatsApp News
അയ്യപ്പൻ 2016-11-26 10:50:05
കപട ഭക്തന്മാരിൽ നിന്ന് മാറി സ്വാസ്ഥമായിരിക്കാം എന്ന് വച്ചാൽ ഒരുത്തനും സമ്മതിക്കില്ല. നിനക്കൊക്കെ എന്തിന്റെ അസുഖമാണ്.  

പോത്തച്ചൻ 2016-11-26 19:10:15
എരുമേലിൽ എരുമകളെ മേയിക്കാം, എരുമ പാല് ബുദ്ധിക്ക് നല്ലതാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക