Image

കെ.സി റോസക്കുട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷയാവും

Published on 16 February, 2012
കെ.സി റോസക്കുട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷയാവും
തിരുവനന്തപുരം: ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ ആദ്യപട്ടിക കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. 22 പേരുകളാണ് അദ്ദേഹം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. മുന്‍ എം.എല്‍.എ കെ.സി റോസക്കുട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷയാവും. കെ.ടി.ഡി.സി ചെയര്‍മാനായി വിജയന്‍ തോമസിനെ നിയമിക്കും. 

കെ.പി നൂറുദീനാണ് ഖാദിബോര്‍ഡ് ചെയര്‍മാന്‍. എന്‍. വേണുഗോപാലാണ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാന്‍. പി.കെ വേണുഗോപാല്‍ (തിരുവനന്തപുരം വികസന അതോറിറ്റി), പി.ചന്ദ്രശേഖരന്‍ (കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍), ലാല്‍ വര്‍ഗ്ഗീസ് കല്‍പ്പകവാടി (ഹോര്‍ട്ടികോര്‍പ്പ്) തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക