Image

സഭൈക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തോടുള്ള കടപ്പാടും പ്രകടമാക്കണം: റവ. തോമസ് സാമുവേല്‍

Published on 16 February, 2012
സഭൈക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തോടുള്ള കടപ്പാടും പ്രകടമാക്കണം: റവ. തോമസ് സാമുവേല്‍
മാരാമണ്‍: സഭകള്‍ തമ്മിലുളള ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തോടുളള കടപ്പാടും സ്‌നേഹവും പ്രകടമാക്കണമെന്നും സി.എസ്.ഐ. ബിഷപ് റവ. തോമസ് സാമുവേല്‍. 

ഇല്ലായ്മയില്‍നിന്നാണ് ഐക്യത്തിനു തുടക്കം. ഇതിലൂടെയുണ്ടാകുന്ന ഐക്യം സ്ഥായിയായിരിക്കും. സഭകള്‍ സമ്പന്നമാകുമ്പോള്‍ ദൈവത്തില്‍നിന്ന് അകല്‍ച്ചയുണ്ടാകുന്നു. 

ഇതു വ്യക്തിത്വം നഷ്ടപ്പെടുത്തി ഐക്യത്തിനു തടസമുണ്ടാകുമെന്നും ബിഷപ് പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വൈവിധ്യത്തിലെ ഏകത്വത്തിന് അര്‍ഥമുണ്ടാകുന്നത് മറ്റുള്ളവരോടു മാതൃക കാണിക്കുമ്പോഴാണ്. ഇവരുടെ ചരിത്രവും പാരമ്പര്യവും വ്യത്യസ്തമാണെങ്കിലും ഏകത്വം അംഗീകരിക്കാന്‍ തയാറാകണം. പ്രസ്താവനകള്‍കൊണ്ട് മാത്രം എക്യുമെനിസം നടപ്പിലാകില്ല. 

സമൂഹത്തിന്റെ അടിത്തട്ടില്‍ ചലനം സൃഷ്ടിക്കുക എന്നതാണു പ്രധാനം. ഇതിലൂടെ ഐക്യത്തിനുള്ള സാധ്യത തെളിയും.

ഐക്യമെന്നത് ജനോപകാരപ്രദമാകണം. ജനമനസുകളില്‍ ഐക്യമെത്തുമ്പോഴാണ് സാക്ഷാത്കാരം ഉണ്ടാകുന്നതെന്നും തോമസ് സാമുവേല്‍ അഭിപ്രായപ്പെട്ടു. സഹകരണം, സഹവര്‍ത്തിത്വം, സമത്വം, സ്‌നേഹം തുടങ്ങിയവയാണ് ഐക്യത്തിന്റെ മുഖമുദ്ര. ഇത് ദൗത്യമായെടുത്തുള്ള സമീപനമാണ് സഭകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ബിഷപ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക