Image

വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന പ്രതീക്ഷിക്കുന്നുവെന്നും കാവ്യ

Published on 25 November, 2016
വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന പ്രതീക്ഷിക്കുന്നുവെന്നും കാവ്യ
കൊച്ചി : വളരെ കാത്തിരിപ്പുകള്‍ക്കു ശേഷം നടന്ന വിവാഹത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നടി കാവ്യമാധവന്‍. വിവാഹ വാര്‍ത്തകളോട് പ്രതികരിക്കവെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നും കാവ്യ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ദിലീപ് കാവ്യ വിവാഹം.

നല്ലൊരു ജീവതമുണ്ടാകാന്‍ എല്ലാവരുടെയും പ്രാര്‍തഥനയും അനുഗ്രഹവും വേണമെന്ന് കാവ്യയും ദിലീപും പറഞ്ഞു. വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും. '' എന്റെ വിവാഹജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളൊന്നും കാവ്യ കാരണമായിരുന്നില്ല. ഞാന്‍ കാരണം ജീവിതം ബലിയാടായ ഒരാളെ തന്നെ വിവാഹം കഴിക്കണെന്ന് ആഗ്രഹിച്ചിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശീര്‍വാദത്തോടെയാണ് വിവാഹം . മകള്‍ മീനാക്ഷിയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. മീനാക്ഷിയും ഇത് ശരി വച്ചു. 

മാധ്യമങ്ങളെ അറിയിച്ച് പരസ്യമായി മാത്രമേ വിവാഹം നടത്തുവെന്ന് ദിലീപ് നേരത്തേ പറഞ്ഞിരുന്നു
കേരളത്തെയാകെ അമ്പരപ്പിച്ചുകൊണ്ടാണ് സത്യത്തില്‍ ദിലാപിന്‍രെയും കാവ്യയടെയും വിവാഹം നടന്നത്. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോള്‍ ഉത്തരമാകുന്നത് മലയാള #പ്രേക്ഷകര്‍ ഏറെക്കാലം കൊണ്ടു നടന്ന ഒരു പിടി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആകാംക്ഷയ്ക്കുമാണ്. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന വാര്‍ത്ത കൂടി വന്നതോടെ സംശയം ഇരട്ടിച്ചു. മാധ്യമങ്ങളില്‍ ഗോസിപ്പുകളുടെ പെരുമഴയായിരുന്നു പിന്നീട്. പലവട്ടം ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും വിവാഹിതരായതായി വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ ഇരുവരും ഇരുപതതിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇരുവരും വിവാഹിതരായതും മറ്റൊരു യാദൃശ്ചികത. വേറെയുമുണ്ട് ഇവരുടെ ജീവിതത്തില്‍ സമാനതകള്‍. കമല്‍ സംവിധാനം ചെയ്ത ' പൂക്കാലം വരവായി' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യ സിനിമയില്‍ എത്തിയത്. അതേ ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ് ദിലീപും സിനിമയിലെത്തിയത്. പിന്നീടാണ് ദിലീപ് അഭിനയരംഗത്തേക്ക് മാറിയത്. 1991ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്ത#ിലാണ് കാവ്യ നായികാ വേഷത്തില്‍എത്തുന്നത്. ഇതില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, രണ്‍വേ, ഡാര്‍ളിംഗ് ഡാര്‍ളിംഗ്, മിഴി രണ്ടിലും , കൊച്ചി രാജാവ് തുടങ്ങി പല ഹിറ്റ് ചിത്രങ്ങളിലും നായികാനായകന്‍മാരായതോടെ ഇരുവരും ഭാഗ്യജോഡികള്‍എന്നറിയപ്പെട്ടു. 

കാവ്യയുടേയും ദിലീപിന്റെയും രണ്ടാം വിവാഹമാണിത്. 2009ല്‍ കുവൈറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയെ വിവാഹം കഴിച്ച ശേഷം അഭിനയ ജീവിതത്തിന് വിരാമമിട്ട് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച കാവ്യ പിന്നീട് വാര്‍ത്തകളിലെത്തുന്നത് വിവഹമോചന ഹര്‍ജി നല്‍കിയതോടെയാണ്. ഇതേ സമയം തന്നെ ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ സിനിമയില്‍ തന്റെ രണ്ടാം വരവ് കാവ്യ നടത്തുകയും ചെയ്തു. തുടര്‍ന്നെത്തിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയും വന്‍ വിജയമായിരുന്നു. പിന്നീട് ഇരുവരും സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ഒരുമിച്ചഭിനയിച്ചിരുന്നില്ല. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം അടൂരിന്റെ പിന്നെയും എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും നായികാ നായകന്‍മാരായി. 

1998 ഒക്‌ടോബറിലായിരുന്നു ദിലീപിന്റെ ആദ്യ വിവാഹം. നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരെയാണ് ദിലീപ് വിവാഹം ചെയ്തത്. നീണ്ട 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനമെടുത്തത് ഏവരേയും അമ്പരപ്പിച്ചിരുന്നു. 2014 ജൂലൈയില്‍ വിവാഹ മോചന കേസ് കോടതിയില്‍ എത്തി. സംയുക്ത ഹര്‍ജി കോടതി അനുവദിച്ചതോടെ ഇരുവരും 2015 ജനുവരി 31ന് നിയമപരമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ള മകളാണ് മീനാക്ഷി. മകള്‍ ദിലീപിനൊപ്പമാണ് താമസം.  
വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന പ്രതീക്ഷിക്കുന്നുവെന്നും കാവ്യ
Join WhatsApp News
vayanakkaran 2016-11-25 10:55:09
Now you know it was not just gossip. All the time they both were saying stories were gossip and blaimed the media or the truth saying public.  These stars, most of them they do not have principles or morality. They say one thing and act the other way. They coolect big money, unaccounted money, but they preach principles and morality and they are the ambassodors, role models for many and carry them on your shoulders, worship them, take photos with them and display on social media. Y The other day another super star fellow wrote some filthy blog. Request to media , please do not pay too much attentions to this type of parasites.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക