Image

കേരളത്തിലെ ജനമൈത്രി പോലീസ് ഭരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ് ഐ. പി. എസ്

ജീമോന്‍ റാന്നി Published on 25 November, 2016
കേരളത്തിലെ ജനമൈത്രി പോലീസ് ഭരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ് ഐ. പി. എസ്
ഹൂസ്റ്റണ്‍: കേരളാ പോലീസിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു 'ജനമൈത്രി പോലീസ്' എന്ന് കേരളത്തിന്റെ കരുത്തനായ മുന്‍ ഡി. ജി. പി ജേക്കബ് പുന്നൂസ് പറഞ്ഞു.

കേരളാ പോലീസിനെപ്പറ്റിയും നിലവിലുണ്ടായിരുന്ന പോലീസ് സംവിധാനത്തിന്റെയും ഒരു പൊളിച്ചെഴുത്തായിരുന്നു ഈ ജനമൈത്രി പോലീസി (ജന സൗദൃദ പോലീസ്) ലൂടെ സാധ്യമായതെന്ന് ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി. ഭയമില്ലാതെ പോലീസ് സ്‌റ്റേഷനുകളില്‍ ചെല്ലുവാനും, ജനങ്ങളുടെ ആവശ്യങ്ങളിന്‍മേല്‍ ഇറങ്ങിച്ചെന്ന് സഹായിക്കാനുള്ള ജനങ്ങളുടെ സുഹൃത്തായി മാറുന്ന ജനങ്ങളുടെ പോലീസിനെയാണ് ഈ ആശയത്തില്‍ കൂടി ആവിശ്ക്കരിക്കാന്‍ ശ്രമിച്ചതെന്ന് മുന്‍ ഡി ജി പി ഉദ്‌ബോധിപ്പിച്ചു.

ദശാബ്ദങ്ങള്‍ക്ക് മുമ്പ് ബ്രീച്ചീഷ് ഭരണാധികാരികള്‍ എഴുതിവച്ച പോലീസ് ആക്ടിന്, 'ലോ ആന്റ് ഓര്‍ഡര്‍' സിസ്റ്റത്തിന് പരിമിതികള്‍ ധാരാളം ഉണ്ട്. എന്നാല്‍ ജനാധിപത്യ ഇന്ത്യയില്‍ 'കമ്മ്യൂണിറ്റി' പോലീസ് എന്ന ആശയം താന്‍ പോലീസ് മേധാവിയായിരിക്കുമ്പോള്‍ കേരളത്തില്‍ സാധ്യമായി തീര്‍ത്തപ്പോള്‍ ആ പൊളിച്ചെഴുത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായെന്ന് മാത്രമല്ല, ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ശ്രദ്ധേയമായി തീര്‍ന്നന്ന് അദ്ധേഹം ഓര്‍മിപ്പിച്ചു. ജനങ്ങലും പോലീസും തമ്മില്‍ സഹകരിക്കുന്ന നിരവധി ഉദാകരണങ്ങളും അദ്ദേഹം എടുത്തുകാട്ടി.

നവംബര്‍ 24 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോഡിലെ പാം ഇന്ത്യ റസ്റ്റോറന്റ് കേരളാ കിച്ചന്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജേക്കബ് പുന്നൂസ്.

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ യു. എസ്. എയുടെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്. ആര്‍. എ) സഹകരണത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍നിരവധി പ്രമുഖര്‍ പങ്കെടുത്തു.

1975 ഐ പി എസ് ബാച്ചംഗമായ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായജേക്കബ് പുന്നൂസ് 37 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം കേരളാ പോലീസിന്റെ ഡി. ജി. പി യായി 2012 ല്‍ വിരമിച്ചു. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ സി. ഇ. ഒ യായും സതുത്യര്‍ഹ സേവനമനുഷ്ടിച്ചു.

അദ്ദേഹത്തിന്റെ അമേരിക്കയിലെ ഹൃസ്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സ്വീകരണയോഗത്തില്‍ നിലവിലുള്ള പോലീസ് സംവിധാനത്തെപ്പറ്റി നിരവധി ചോദ്യങ്ങളും ചര്ഡച്ചയും ഉണ്ടായിരുന്നു. ജിഷ വധക്കേസ്, സൗമ്യ വധക്കേസ്, ക്വട്ടേഷന്‍, മാഫിയ സംഘങ്ങള്‍, എന്‍കൗണ്ടര്‍, മൂന്നാംമുറ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ സദസ്സില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ അതിനൊക്കെ വ്യക്തവും സൂക്ഷമവുമായ മറുപടി നല്‍കിക്കൊണ്ട് സ്വീകരണ സമ്മേളനത്തെ ശ്രദ്ധേയമാക്കി ജേക്കബ് പുന്നൂസ്. 

തന്റെ കര്‍മ്മ മണ്ഡലത്തിലുണ്ടായ നിരവധി അനുഭവങ്ങളെ കോര്‍ത്തിണക്കി സമീപ ഭാവിയില്‍ ഒരു ആത്മകഥ പ്രതീക്ഷിക്കാമെന്നും അദ്ധേഹം പറഞ്ഞു.

ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ ജോയി മമ്ണില്‍ (പ്രസിഡന്റ്, ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍), ഉമ്മന്‍ തോമസ് (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), സുജാ കോശി, ജില്‍സി മാത്യു കിഴക്കേതില്‍, ബാബു തെക്കേക്കര, മാത്യു വന്നപ്പാറ, റോയി തീയാടിക്കല്‍, റെജി ജോര്‍ജ്ജ്, ജില്ലാ അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ്ജ് ഫിലിപ്പ്, ഡോ. ജോര്‍ജ്ജ്. എം. കാക്കനാട്, ജയിംസ് കൂടല്‍, അലക്‌സാണ്ടര്‍ തോമസ്, ബ്ലസന്‍ ഹൂസ്റ്റണ്‍, മാമ്മന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജീമോന്‍ റാന്നി സ്വാഗതവും ഷാജി കല്ലൂര്‍ നന്ദിയും പറഞ്ഞു.


ജീമോന്‍ റാന്നി

കേരളത്തിലെ ജനമൈത്രി പോലീസ് ഭരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ് ഐ. പി. എസ്
കേരളത്തിലെ ജനമൈത്രി പോലീസ് ഭരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ് ഐ. പി. എസ്
കേരളത്തിലെ ജനമൈത്രി പോലീസ് ഭരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ് ഐ. പി. എസ്
കേരളത്തിലെ ജനമൈത്രി പോലീസ് ഭരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ് ഐ. പി. എസ്
Join WhatsApp News
United Thinker 2016-11-25 11:26:23
Now a days, too much divicive, divied thinking and meeting and they are not healthy for the united Malayalees in this country. After all Kerala or Malayalees are a small group. There too much divisions saying, Ptrhanmthitta, Aranmula, Ranni, Chengannur etc.. Recently at Houston too many Pathanmthitta receptions and meetings, as if there are not many malayalees from other places from Kerala. Too m uch narrow thinking and narrow minded thinking is not good. Think wider. Work for all Keralaites , all malayalees. Do not think too muc only about Ranni, Konni, Pthanthitta, Aranmula. Kerala is a big place and other Keralites also on your shoulders, please. Am I right? Juyst think about he recent Ptahnam thitta news generated. Then you will findout the truth. Think about all kerala or India. Think about USA also
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക