Image

താങ്ക്‌സ് ഗിവിങ് ദൈവത്തോട് നന്ദി കരേറ്റുവാനുള്ള അവസരമാകണം: റവ. ഷൈജു.പി ജോണ്‍

എബി മക്കപ്പുഴ Published on 24 November, 2016
താങ്ക്‌സ് ഗിവിങ് ദൈവത്തോട് നന്ദി കരേറ്റുവാനുള്ള അവസരമാകണം: റവ. ഷൈജു.പി ജോണ്‍
ഡാളസ്: ഡാളസ് സെന്റ് പോള്‍സ്് മാര്‍ത്തോമാ ഇടവക ജനങ്ങള്‍ താങ്ക്‌സ് ഗിവിങ് വളരെ വിപുലമായി ആഘോഷിച്ചു.നവംബര്‍ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെട്ട വിശുദ്ധ കുര്ബ്ബാ ന ശുശ്രുഷക്കു ഇടവക വികാരി റവ. ഷൈജു.പി ജോണ്‍ നേതൃത്വം നല്കി.

പ്രവാസികളായ മലയാളികള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യ സമൃദ്ധമായ ജീവിതത്തില്‍ ദൈവത്തോട് നന്ദി കരേറ്റുവാന്‍ താങ്ക്‌സ് ഗിവിങ് ആഘോഷം അവസരമാക്കണമെന്ന് റവ.ഷൈജു.പി ജോണ്‍ ആശംസാ സന്ദേശത്തിലൂടെ ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.

അലക്ഷ്യമായ ജീവിത രീതിയും,അഹങ്കാരവും,എല്ലാറ്റിനോടുമുള്ള ആവലാതിയും മതിയാക്കി എല്ലാ അവസരത്തിലും ദൈവത്തോട് നന്ദി ഉള്ളവരായിരിക്കണമെന്നു അപ്പോസ്തലനായ പൗലൊസ് എഫെസ്യര്‍ക്കു എഴുതിയ ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസംഗത്തിലൂടെ ഇടവക ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന് ഫെല്ലോഷിപ് ഹാളില്‍ ഒരുക്കിയ സ്‌നേഹ വിരുന്നില്‍ രുചിയേറിയ താങ്ക്‌സ് ഗിവിങ് വിഭവങ്ങള്‍ ഒരുക്കിയിരുന്നു.
Join WhatsApp News
റജിസ് നെടുങ്ങാടപ്പള്ളി 2016-11-25 14:08:23
വളരെ എളുപ്പം ആണ് ദൈവത്തി നോട്  നന്ദി പറയാൻ .
ആവശ്യത്തിൽ ആയിരിക്കുന്ന മനുഷ്യനോട് ആയിരിക്കട്ടെ പ്രവർത്തിയിൽ കൂടിയുള്ള നന്ദി പ്രകടനം   James. 2:14-17
ദൈവം എല്ലാവരെയും അനുഗ്രഹിക്കു മാറാകട്ടെ !!
Anthappan 2016-11-25 16:12:03
create heaven on earth.
cloth the naked
feed the hungry
visit the prisoners 
visit the sick and these are the practical thing people can do when they are on earth.  
rejice nedungadappally 2016-11-26 07:38:26

preaching gospel across the sea is very easy.

practicing gospel across the street is little hard.

Getting a visa

റജിസ് നെടുങ്ങാടപ്പള്ളി 2016-11-26 08:07:53

preaching gospel according to St.Mathew across the sea is easy

practicing gospel according to Jesus  across the street is little hard.

getting a visa to a foreign country for the achan & kochamma is the life goal

These achans /priests/pastors & thirumenies are eagerly looking forward going to america and middle easts rather going to north India or Africa.

Praise the LORD!!!!!!

516-450-6708


REJICE NEDUNGADAPPALLY 2016-11-26 08:12:13
സ്നേഹ വിരുന്നിൽ നാം ആരെ  ആണ് വിളിക്കണം എന്ന് സത്യവേദ പുസ്തകത്തിൽ വളരെ വ്യക്ക്തമായിട്ടു പറയുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക