Image

വി.എസ്‌.ജോയ്‌ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌

Published on 16 February, 2012
വി.എസ്‌.ജോയ്‌ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്‌.യുവിന്റെ സംസ്ഥാന പ്രസിഡന്റായി വി.എസ്‌.ജോയിയും വൈസ്‌ പ്രസിഡന്റായി അഡ്വ.രോഹിതും, ന്നാം ജനറല്‍ സെക്രട്ടറിയായി സുജിത്‌ എസ്‌. കുറുപ്പും തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിലായിരുന്നു ഇന്ന്‌ വോട്ടെടുപ്പ്‌. ആകെയുള്ള 14 ജില്ലാപ്രസിഡന്റുമാരില്‍ ഏഴുപേര്‍ എ വിഭാഗത്തില്‍ നിന്നുള്ളവരും ഏഴുപേര്‍ വിശാല ഐ വിഭാഗത്തില്‍ നിന്നുള്ളവരുമാണ്‌.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എസ്‌.ജോയ്‌ എ ഗ്രൂപ്പ്‌ പ്രതിനിധിയാണ്‌. വൈസ്‌ പ്രസിഡന്റും ഒന്നാം ജനറല്‍ സെക്രട്ടറിയും വിശാല ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്‌. മലപ്പുറം സ്വദേശികളാണ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എസ്‌.ജോയിയും വൈസ്‌ പ്രസിഡന്റ്‌ അഡ്വ.രോഹിതും. ഇരുവരും തമ്മിലായിരുന്നു സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരം നടന്നത്‌.
വി.എസ്‌.ജോയ്‌ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക