Image

പിറവം ഉപതെരഞ്ഞുപ്പ്‌ മാര്‍ച്ച്‌ 18-ന്‌

Published on 16 February, 2012
പിറവം ഉപതെരഞ്ഞുപ്പ്‌ മാര്‍ച്ച്‌ 18-ന്‌
ന്യൂഡല്‍ഹി: പിറവം നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ പതിനെട്ടിനാണ്‌ തെരഞ്ഞെടുപ്പ്‌. ഔദ്യോഗിക വിജ്ഞാപനം ഫെബ്രുവരി 22ന്‌ നടക്കും. 29ന്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്‌മ പരിശോധന മാര്‍ച്ച്‌ ഒന്നിനും നടക്കും. മൂന്നുവരെ പത്രിക പിന്‍വലിക്കാം. 21-ന്‌ വോട്ടെണ്ണല്‍ നടക്കും.

ജലസേചന വകുപ്പ്‌ മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ പിറവത്ത്‌ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ജേക്കബിന്റെ മകന്‍ അനൂപ്‌ ജേക്കബാണ്‌ യു.ഡി.എഫ്‌. സ്ഥാനാര്‍ഥി എം.ജെ. ജേക്കബ്‌ ആണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി.

കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ്‌ തിരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക