Image

ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ കാലം ചെയ്‌തു

Published on 16 February, 2012
ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ കാലം ചെയ്‌തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപനുമായ ഡോ.ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 

പ്രായാധിക്യത്തെ തുടര്‍ന്ന് നിരണം ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന് ഒഴിഞ്ഞ് മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു 91 കാരനായ മെത്രാപ്പോലീത്ത.  ഇന്ന്‌ രാത്രി 7.30 ന്‌ പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1979 മുതല്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മിഷന്‍ ബോര്‍ഡ്‌ പ്രസിഡന്റാണ്‌. സഭാരത്‌നം ബഹുമതി നല്‌കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്‌ട്‌. കോട്ടയം പഴയ സെമിനാരിയില്‍ 56 വര്‍ഷം അധ്യാപകനായിരുന്നു. അത്മായര്‍ക്ക്‌ പരിശീലനം നല്‌കുന്നതിനായി മാവേലിക്കരയില്‍ സെന്റ്‌ പോള്‍സ്‌ മിഷന്‍ ട്രെയിനിംഗ്‌ സെന്റര്‍ സ്ഥാപിച്ചതും മെത്രാപ്പോലീത്തയാണ്‌. അമ്പതോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. പ്രഭാഷകന്‍, അധ്യാപകന്‍, ധ്യാനഗുരു, ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങി എല്ലാ മേഖലകളിലും ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ ശ്രദ്ധേയനായിരുന്നു.

ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ കാലം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക