image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഓര്‍മ്മകള്‍ തൊഴുത് മടങ്ങുന്ന എന്റെ ഗ്രാമം (സരോജ വര്‍ഗീസ്)

EMALAYALEE SPECIAL 22-Nov-2016
EMALAYALEE SPECIAL 22-Nov-2016
Share
image
പച്ചവിരിപ്പിട്ടസാനുനിരകളും ഹരിതവര്‍ണ്ണാഭമാര്‍ന്ന വയലേലകളും കൊണ്ട്‌വസ്രാ്തലംക്രുതയായി ഒരു മണവാട്ടിയെപോലെ നമ്രമുഖിയായി നാണം കുണുങ്ങിനില്‍ക്കുന്ന മനോഹരിയായ കേരള നാടിന്റെ സിന്ദൂരതിലകമായി വിളങ്ങുന്നു തിരുവല്ലയിലെ തുകലശ്ശേരി എന്ന എന്റെ ഗ്രാമം. പത്തനംതിട്ട ജില്ലയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന തിരുവല്ല എന്ന സുന്ദരനഗരം ഭൂമിശാസ്ര്തപരമായി കിഴക്ക്, പുല്ലാട്ട്, പടിഞ്ഞാറ്, എടത്വാ, വടക്ക് - ളാപ്പാലം, തെക്ക് വരട്ടാര്‍ പാലം എന്നീഅതിരുകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും തിരുവല്ല നഗരിയുടെ മഹത്വം അവിടത്തെ നിവാസികള്‍ ലോകത്തിന്റെ എല്ലായിടത്തും എത്തിക്കുന്നു..വലിയതിരക്കുകളൊന്നും ഇല്ലാതിരുന്ന ഒരു നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഹരിതസുന്ദരമായ എന്റെ തുകലശ്ശേരി ഗ്രാമം.ഗ്രാമവാസികളില്‍ അധികം സവര്‍ണ്ണ ഹിന്ദുക്കള്‍. ചുരുക്കം ചില ക്രുസ്തീയകുടുംബങ്ങളും. അന്ന് ബ്രഹ്മണരും നായന്മാരും ആയിരുന്നു അവിടത്തെപ്രമാണികള്‍.
നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമ്രുദ്ധം

എന്ന് മഹാകവി കുറ്റിപ്പുറത്ത് പാടിയത് ഈ ഗ്രാമത്തെ സംബന്ധിച്ചടത്തോളം അര്‍ത്ഥവത്തായിരുന്നു. സുന്ദരഭാവനകള്‍ മനസ്സില്‍ മൊട്ടിടുന്നതിനു പ്രചോദനപ്രദമായ ഗ്രാമം.വാക്കുകള്‍ കൊണ്ട്ഗ്രാമത്തിന്റെ ചാരുതയാര്‍ന്നചിത്രം വരയ്ക്കുന്നത് ആനന്ദകരമായ അനുഭവമാണു.ഒരു പഴയ കാല ചിത്രം.
പുഞ്ചപ്പാടങ്ങളും കൈത്തോടുകളും അമ്പലക്കുളങ്ങളും ആമ്പല്‍പ്പൊയ്കകളും കൊണ്ട് നിറഞ്ഞതായിരുന്നു ഈ ഗ്രാമം. ചെമ്മണ്ണുവിരിച്ച വീഥികളും ഇടവഴികളും അന്നത്തെ കേരളീയഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. കാളവണ്ടികളാണ് അന്നത്തെ ഗ്രാമീണ കര്‍ഷകരുടെ ഇഷ്ടവാഹനങ്ങള്‍. കാറുകള്‍ ഉള്ള വീടുകള്‍ അന്നുവളരെ ചുരുക്കം. ഇന്നു ഇടത്തരക്കാരുടെ വീടുകളുടെ വാതുക്കല്‍പോലും കാറുകള്‍ സാധാരണ കാഴ്ചയാണ്. അന്നു കാറുകള്‍ പ്രതാപത്തിന്റെ പ്രതീകങ്ങളായിരുന്നു.

ആഴ്ചയില്‍ രണ്ടുദിവസങ്ങള്‍ നഗരത്തിലെ ചന്തദിവസങ്ങളായിരുന്നു. കാര്‍ഷികവിളകള്‍ കയറ്റിശബ്ദകോലാഹലങ്ങള്‍ സ്രുഷ്ടിച്ച് നഗരത്തിലേക്ക് പോകുന്ന കാളവണ്ടികളെ കുട്ടിക്കാലത്ത് ഇമവെട്ടാതെ നോക്കിനില്‍ക്കുന്നത് ഇന്നെന്നപോലെ ഓര്‍മ്മിക്കുന്നു. കാര്‍ഷികവിളകള്‍ നഗരത്തിലെ ചന്തയില്‍ വിറ്റഴിച്ചശേഷം നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി, രാത്രി ഏറെ ആകുമ്പോള്‍ ഗ്രാമീണകര്‍ഷകര്‍ തിരിച്ചെത്തുന്നു.കുന്നിന്മുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍നിന്നും ഉയരന്നു ശംഖുനാദം, അതുപോലെ ഗ്രാമത്തിന്റെ കിഴക്കുഭാഗത്തായി ഉയര്‍ന്നുനില്‍ക്കുന്ന ക്രുസ്തീയദേവാലയത്തില്‍നിന്നും മുഴങ്ങുന്ന ആരാധനാമണി ഇവ ഗ്രാമവിശുദ്ധിയുടെ പ്രകീര്‍ത്തനമായിരുന്നു. ശാന്തിയും സമാധാനവും വിശുദ്ധിയും കൊണ്ട് അനുഗ്രഹീതമായ ഗ്രാമം.
പ്രധാനവീഥിയില്‍നിന്നും ചെമ്മണ്ണു വിരിച്ച ഒരു ചെറിയ പാതചെന്ന് അവസാനിക്കുന്നത് ഒരു പഴയ തറവാടിന്റെ കവാടത്തിലാണ്. അകത്തേക്ക് കടക്കുമ്പോള്‍ വെള്ളമണല്‍ വിരിച്ചനടപ്പാത.പാതയുടെ ഇരുവശവും പൂത്തുലഞ്ഞ്‌നില്‍ക്കുന്നപൂമരങ്ങളും പൂച്ചെടികളും ഒരു ചെറിയ നന്ദനോദ്യാനം. വിശാലമായ മുറ്റത്ത് ഈ നടപ്പാത അവസാനിക്കുന്നു. മുറ്റത്തിനു ചുറ്റും പല തരത്തിലുള്ള മുല്ല, പിച്ചി, റോസ ഇവ ശ്രദ്ധാപൂര്‍വ്വം നട്ടുവളര്‍ത്തിയിരുന്നു. നനാവര്‍ണമാര്‍ന്ന ഈ പുഷ്പകുമാരികള്‍ വീട്ടില്‍ അതിഥിയായെത്തുന്നവര്‍ക്ക് ഉദ്യാനവിരുന്ന് ഒരുക്കുന്നു.

വീടിന്റെപടിഞ്ഞാറുവശത്ത് നില്‍ക്കുന്നതേന്മാവും, പുളിമരവും, കുട്ടികളുടെ കളിത്തോഴരയിരുന്നു. തെങ്ങ്, കമുക്, ക്ലാവ്, തുടങ്ങിയ ഫലവ്രുക്ഷങ്ങള്‍കൊണ്ട് നിറഞ്ഞന്തറവാട്ടു വളപ്പ് ഐശ്വര്യദേവതയുടെ നര്‍ത്തനവേദിയും.മൂടല്‍മഞ്ഞില്‍ മുങ്ങിനില്‍ക്കുന്ന മലനിരകള്‍പോലെ ഈ തറവാട്ടുവളപ്പും, ഫലവ്രുക്ഷങ്ങളും അവ്യക്തസ്മരണകളായി ഇന്നും മനസ്സിലുണ്ട്. നേരിയ ഓര്‍മ്മകള്‍ ആഹ്ലാദദായകങ്ങളാണ്.

പറമ്പിന്റെ വടക്കെ അതിര്‍ത്തിയിലൂടെ പാട്ടുപാടി ഒഴുകുന്ന ഒരു കൈത്തോടുണ്ടു.കൈത്തോടിന്റെ കരയ്ക്ക് ഒരു പേരമരം സമ്രുദ്ധമായി വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്നു. ചിച്ചിലു... ചിച്ചിലു... എന്നു ചിലച്ചുകൊണ്ട് പേരമരച്ചില്ലകളില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാരും എവിടെനിന്നോവിരുന്നുവരുന്ന പച്ചക്കിളികളും കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആയിരുന്നു. ആ പേരമരത്തിന്റെ ചുവട്ടിലിരുന്ന് ഓലത്തുഞ്ചാണികള്‍, വലകളായി സങ്കല്‍പ്പിച്ച് മീന്‍പിടുത്തം അഭിനയിച്ച് കളിക്കുന്നനിഷ്ക്കളങ്കരായ കുട്ടികള്‍.

ഓണക്കാലം എല്ലാകേരളീയഗ്രാമങ്ങളിലുമെന്നപോലെ ഈ ഗ്രാമത്തിലും ഒരു വസന്തോത്സവമായിരുന്നു. ഊഞ്ഞാലാട്ടവും കടുവാകളിയും കുട്ടികളുടെ ആര്‍പ്പുവിളികളും എല്ലാം ചേര്‍ന്ന ഓണാഘോഷം ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവമായിരുന്നു. ഇന്ന് ഏഴാംകടലിനിക്കരെ ഇവിടത്തെ പൗരത്വം സ്വീകരിച്ച് ജീവിതം തുടരുമ്പോള്‍ പഴയ കാല സ്മരണകള്‍ ഉണര്‍ന്നുവരുന്നു, ഒരു ഗ്രാമം ഉണരുന്നപോലെ.. ഇന്നുള്ളവര്‍ക്ക്‌നഷ്ഠമായഗ്രാമം പ്രവാസികളുടെ മനസ്സില്‍ പച്ചപ്പ് കലര്‍ത്തി അവശേഷിക്കുന്നു

image Read More
image
image
image
image
Facebook Comments
Share
Comments.
image
mathew v zacharia
2016-11-23 11:47:57
Keep writing. reflection of the heart of kuttanad, EDATHUA.
a Kuttanadan admirer. Mathew V. Zacharia. New York

image
SchCast
2016-11-23 11:32:49

Since I was also born in Thiruvalla, I am able to share the nostalgia with the author about the native land. Urbanization is an unstoppable phenomenon and it is going to continue with the passage of time. However, the pristine beauty of the village once spoiled, is irreplaceable. I wish the government can come up with some environmental laws to protect at least a percentage of the land to remain virgin.

‘Economic development’ (in name) is the monster that pollutes our rivers, lakes and oceans. Sustained development has emerged as the new theory of development.  Whichever is the case, the unending demand for gadgets and machines are simply leading to the destruction of the beautiful land. In a few decades, if not centuries, there won’t be any poet left to sing:

വസുന്ധരയെ ...കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവർ ഉണ്ടോ?


Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut