Image

ശരീരം തളര്‍ന്ന പ്രവാസിക്ക്‌ ചികിത്സാസഹായവുമായി നവോദയ റിയാദ്‌

Published on 16 February, 2012
ശരീരം തളര്‍ന്ന പ്രവാസിക്ക്‌ ചികിത്സാസഹായവുമായി നവോദയ റിയാദ്‌
റിയാദ്‌: അവധിക്ക്‌ നാട്ടില്‍പോയി മടങ്ങിവരുന്നതിന്‌ തലേദിവസം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന്‌ കിടപ്പിലായ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത്‌ മണമ്പൂര്‍ പഞ്ചായത്ത്‌ തൊപ്പിച്ചന്ത സ്വദേശിയുമായ അംബുജന്‍ ശംഭുവിന്‌ നവോദയ സൂക്ക്‌ ഷാബിയ യൂണിറ്റ്‌ സ്വരൂപിച്ച ധനസഹായം നാട്ടിലെത്തിക്കുന്നതിന്‌ കൈമാറി. സൂക്ക്‌ ഷാബിയയില്‍ നടന്ന ചടങ്ങില്‍ അബുജന്‍ ചികിത്സാ സഹായ ഫണ്‌ട്‌ മുതിര്‍ന്ന യൂണിറ്റ്‌ അംഗം സെയ്‌ദലവി നവോദയ സെക്രട്ടറി ഉദയഭാനുവിന്‌ കൈമാറി.

ബദിയ, സൂക്ക്‌, ഷാബിയക്ക്‌ സമീപം ഹൗസ്‌ ഡ്രൈവറായി ജോലിനോക്കിവന്ന അബുജന്‍ നാട്ടില്‍ അവധിക്കുപോയി തിരികെ വരുന്നതിന്റെ തലേദിവസം ഉറങ്ങാന്‍ കിടന്നതാണ്‌. പക്ഷേ ഉറക്കത്തില്‍ ശരീരത്തിന്റെ ഒരു ഭാഗം തളരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്‌ ചികിത്സ നടക്കുന്നത്‌. അംബുജന്റെ പ്രവാസ ജീവിതത്തില്‍നിന്ന്‌ ലഭിച്ചിരുന്ന വരുമാനത്തെ ആശ്രയിച്ചാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌.

ചികിത്സക്കായി വലിയൊരു തുക കണെ്‌ടത്തേണ്‌ട സ്ഥിതിയിലാണ്‌ പ്രവാസിക്ക്‌ സഹായ ഹസ്‌തവുമായി നവോദയ സൂക്ക്‌ ഷാബിയ യൂണിറ്റ്‌ മുന്നോട്ടു വന്നത്‌. ജീവിത യാത്രയില്‍ തളര്‍ന്നു വീണ ഒരു പ്രവാസിയുടെ കുടുംബത്തിന്‌ ആശ്വാസമേകി നവോദയ ഒരിക്കല്‍കൂടി മാതൃകയായി. ചടങ്ങില്‍ യൂണിറ്റ്‌ ഭാരവാഹികളായ സമീര്‍, നൗഷാദ്‌, താഹ, ഷബീര്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളായ നസീര്‍ വെഞ്ഞാറമൂട്‌, ബാബുജി, ജയകുമാര്‍ എന്നിവരും നവോദയ പ്രവര്‍ത്തകരും പങ്കെടുത്തു.
ശരീരം തളര്‍ന്ന പ്രവാസിക്ക്‌ ചികിത്സാസഹായവുമായി നവോദയ റിയാദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക