Image

രാഷ്‌ട്രപതിയുടെ മകനില്‍ നിന്ന്‌ ഒരുകോടി പിടിച്ചെടുത്ത സംഭവം: കളക്‌ടര്‍ വിശദീകരണം തേടി

Published on 16 February, 2012
രാഷ്‌ട്രപതിയുടെ മകനില്‍ നിന്ന്‌ ഒരുകോടി പിടിച്ചെടുത്ത സംഭവം: കളക്‌ടര്‍ വിശദീകരണം തേടി
മുംബൈ: രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ മകനും നിയമസഭാംഗവുമായ റാവുസാഹേബ്‌ ഷെഖാവത്തില്‍ നിന്ന്‌ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ കളക്‌ടര്‍ വിശദീകരണം തേടി. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയില്‍ വെച്ചാണ്‌ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന്‌ പണം പിടിച്ചെടുത്തത്‌.

പണം കണ്ടെടുത്ത സംഭവം ബി.ജെപി പ്രചാരണ ആയുധമാക്കി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി അമരാവതി കോടതിയില്‍ പരാതി നല്‍കി. കേസ്‌ ഈമാസം 20-ന്‌ കോടതി പരിഗണിക്കും.

അമരാവതിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നപാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്‌ വേണ്‌ടിയാണ്‌ പണമെന്ന്‌ അമരാവതിയില്‍ നിന്നുള്ള നിയമസഭാംഗം കൂടിയായ ഷെഖാവത്ത്‌ കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു.

ഷെഖാവത്തിനു പുറമെ മന്ത്രി രാജേന്ദ്ര മുലാക്‌, മഹാരാഷ്‌ട്ര പ്രദേശ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ഗണേഷ്‌ പാട്ടീല്‍, ജില്ലാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വസന്തറാവു സൗര്‍ക്കര്‍, മുലാക്കിന്റെ പിഎ ആശിഷ്‌ ബോധാങ്കര്‍ എന്നിവര്‍ക്കും വിശദീകരണം തേടി അമരാവതി ജില്ലാ കളക്‌ടര്‍ രാഹുല്‍ മഹിവാല്‍ നോട്ടീസ്‌ അയച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനും വിശദീകരണം തേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക