Image

അശ്ശീല ചിത്രം: കര്‍ണ്ണാടക എം.എല്‍.എമാര്‍ വിശദീകരണം നല്‍കി

Published on 16 February, 2012
അശ്ശീല ചിത്രം: കര്‍ണ്ണാടക എം.എല്‍.എമാര്‍ വിശദീകരണം നല്‍കി
ബാംഗളൂര്‍: നിയമസഭയില്‍ വെച്ച്‌ മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ട സംഭവത്തില്‍ മുന്‍മന്ത്രിമാര്‍ നിയമസഭാ സ്‌പീക്കര്‍ക്ക്‌ വിശദീകരണം നല്‍കി. ലക്ഷ്‌മണ്‍ സവാദി, സി.സി. പാട്ടീല്‍, കൃഷ്‌ണ പലേമര്‍ എന്നിവരാണ്‌ നിയമസഭ സമ്മേളിച്ചുകൊണ്ടിരിക്കെ അശ്ശീല ചിത്രം കണ്ടത്‌. സംഭവത്തെ തുടര്‍ന്ന്‌ മന്ത്രിസ്ഥാനങ്ങള്‍ രാജിവെയ്‌ക്കേണ്ടിവന്നിരുന്നു.

കര്‍ണ്ണാടക നിയമസഭാ സെക്രട്ടറി ഓം പ്രകാശിനാണ്‌ ഇവര്‍ പത്യേകം വിശദീകരണം നല്‍കിയിരിക്കുന്നത്‌. സ്‌പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്‌ മറുപടിയായിട്ടാണ്‌ വിശദീകരണം നല്‍കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക