Image

ബസ്‌ തകര്‍ത്ത സംഭവം: മന്ത്രി ഗണേഷ്‌കുമാറിനെതിരെ കേസ്‌

Published on 16 February, 2012
ബസ്‌ തകര്‍ത്ത സംഭവം: മന്ത്രി ഗണേഷ്‌കുമാറിനെതിരെ കേസ്‌
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തെന്ന്‌ ആരോപിച്ച്‌ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പോലീസില്‍ പരാതി. ശരണ്യാ മോട്ടോഴ്‌സ്‌ ഉടമ മനോജാണ്‌ പത്താനാപുരം പോലീസില്‍ പരാതി നല്‍കിയത്‌.

ഇന്നലെ പത്തനാപുരത്തും കോന്നിയിലും ശരണ്യാ മോട്ടേഴ്‌സിന്റെ ആറു ബസുകള്‍ തകര്‍ത്തിരുന്നു. ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ബസ്‌ തകര്‍ത്തതെന്ന്‌ പരാതിയില്‍ പറയുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ്‌ ഉണ്‌ടായിരിക്കുന്നതെന്നും ബസുകള്‍ യാത്രക്കാരുമായി സര്‍വീസ്‌ നടത്തിക്കൊണ്‌ടിരുന്നപ്പോഴാണ്‌ ആക്രമിക്കപ്പെട്ടതെന്നും മനോജ്‌ പറഞ്ഞു.

മന്ത്രിക്കെതിരെ പരാതി നല്‍കിയെങ്കിലും പത്തനാപുരം പോലീസ്‌ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും കേസെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മനോജ്‌ പറഞ്ഞു. ഇന്നലെ ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ പ്രദീപിനെ ആര്‍ ബാലകൃഷ്‌ണപിള്ള മര്‍ദ്ദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക