Image

കോണ്‍ഗ്രസ് ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ പ്രഖ്യാപിച്ചു

Published on 16 February, 2012
 കോണ്‍ഗ്രസ് ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ലഭിച്ച 40 സ്ഥാനങ്ങളില്‍ 23 എണ്ണത്തിലാണ് തീരുമാനമായത്.

കയര്‍ കോര്‍പ്പറേഷന്‍ കെ.ആര്‍.രാജേന്ദ്രപ്രസാദ്, ബാംബു കോര്‍പ്പറേഷന്‍-പി.ജെ.ജോയി, കെല്‍പം അഡ്വ.കെ.വിശ്വനാഥന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്-ആര്‍.എസ്.പ്രശാന്ത്, സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ്-പി.കെ.ആര്‍.നായര്‍, ക്ഷീരകര്‍ഷക വെല്‍ഫെയര്‍ അസോസിയേഷന്‍-ജോണ്‍ ജേക്കബ് വള്ളക്കാലില്‍, അബ്കാരി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍-എന്‍.അഴകേശന്‍.കള്ളുചെത്ത് തൊഴിലാളി ബോര്‍ഡ്-സി.കെ.രാജന്‍, കശുവണ്ടി ബോര്‍ഡ്-കെ.സി.രാജശേഖരന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ബാക്കിയുള്ള 18 സ്ഥാനങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നു യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു രമേശ് ചെന്നിത്തല അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക