Image

കാന്‍സര്‍ ഏറെക്കുറെ മാറിയെന്ന് യുവരാജ് സിങ് ട്വിറ്ററില്‍ അറിയിച്ചു

Published on 16 February, 2012
കാന്‍സര്‍ ഏറെക്കുറെ മാറിയെന്ന് യുവരാജ് സിങ് ട്വിറ്ററില്‍ അറിയിച്ചു
ന്യൂഡല്‍ഹി: തന്നെ ബാധിച്ച കാന്‍സര്‍ ഏറെക്കുറെ മാറിയതായി ന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ട്വിറ്ററില്‍ കൂടി അറിയിച്ചു. ചികിത്സിക്കുന്ന ഡോക്ടര്‍ ലോറന്‍സില്‍ നിന്നും ആശാവഹമായ വാര്‍ത്തയാണു ലഭിച്ചതെന്നും യുവി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞതവണത്തെ സ്കാനിങ്ങില്‍ നിന്ന് ട്യൂമര്‍ ഏറെക്കുറി മാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കഴിഞ്ഞ ലോകകപ്പ് വേളയിലാണു യുവരാജിനെ ചുമയും ഛര്‍ദിയും ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയത്. ചികിത്സയുടെ രണ്ടാംഘട്ടം ആരംഭിച്ചെന്നും യുവരാജ് അറിയിച്ചു. അമേരിക്കയിലെ ബോസ്റ്റന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് യുവരാജ് ഇപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക