Image

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി

Published on 16 February, 2012
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. 576 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ഈ മാസം തന്നെ പദ്ധതിക്ക് തറക്കല്ലിടുമെന്നും അന്ന് റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഫാക്ടറിയുടെ പണി ഉടന്‍ ആരംഭിക്കാനാവുമെന്നു കരുതുന്നു.

ആദ്യം അലൂമിനിയം കോച്ചുകളും പിന്നീട് സ്റ്റീല്‍ കോച്ചുകളുമായിരിക്കും നിര്‍മിക്കുക. രാജ്യത്തെ നാലാമത്തെ കോച്ച് ഫാക്ടറിയാണിത്.

കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക