Image

പാമോയില്‍ കേസ്: സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചു

Published on 16 February, 2012
പാമോയില്‍ കേസ്: സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയായ പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചു. വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.

വിജിലന്‍സ് കേസ് വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്. കേസിന്റെ കാര്യങ്ങളൊന്നും താനുമായി ചര്‍ച്ച ചെയ്യാതെയാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഉടനീളം തിരിമറി നടത്തി. ഈ മാസം 23ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് എത്തുന്നതോടെ എല്ലാം അവസാനിക്കാനാണ് സാധ്യത. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും കത്തില്‍ പറയുന്നു.

പ്രമാദമായ പാമോയില്‍ കേസില്‍ അന്ന് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പങ്കില്ളെന്നാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടാണ് തൃശുര്‍ വിജിലന്‍സ് കോടതി ഈ മാസം 23ന് പരിഗണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക