Image

സ്‌ട്രെച്ചര്‍ ലഭിച്ചില്ല: രോഗിയായ ഭര്‍ത്താവിനെ യുവതി വലിച്ചിഴച്ച് കൊണ്ടുപോയി

Published on 18 November, 2016
 സ്‌ട്രെച്ചര്‍ ലഭിച്ചില്ല: രോഗിയായ ഭര്‍ത്താവിനെ യുവതി   വലിച്ചിഴച്ച് കൊണ്ടുപോയി


ആനന്ദ്പൂര്‍: ആശുപത്രിയില്‍ ചികിത്സതേടി എത്തിയ യുവതി സ്‌ട്രെ്ച്ചര്‍ ലഭിക്കാത്തത് കാരണം രോഗിയായ ഭര്‍ത്താവിനെ നിലത്തുകൂടി വലിച്ച് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ വൈറലാകുന്നു.


ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വേണ്ടത്ര വീല്‍ചെയറോ സ്‌ട്രെച്ചറോ ഇല്ലാത്തതുകാരമാണ് യുവതിയ്ക്ക് സുഖമില്ലാത്ത ഭര്‍ത്താവിനെ റാംപിലൂടെ വലിച്ച് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്.

യുവതിയുടെ പ്രവര്‍ത്തി ചുറ്റുംനില്‍ക്കുന്ന മറ്റുള്ളവര്‍ നോക്കിനില്‍ക്കുയല്ലാതെ ആരും സഹായത്തിനായി ചെന്നില്ല. ആശുപത്രിയിലുള്ള ആരോ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.


46 കാരനായ ഭര്‍ത്താവിനെയാണ് ശ്രിവാനിയെന്ന വീട്ടമ്മ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്. അദ്ദേഹം എന്നോട് ഒരടിപോലും നടക്കാന്‍ കഴിയില്ല, എങ്ങനെയെങ്കിലും മുകളിലെത്തിക്കണമെന്ന് പറഞ്ഞു. എന്നെക്കൊണ്ട് ഇങ്ങനെ കൊണ്ടുപോകാനേ സാധിക്കുള്ളൂ , മറ്റൊരു വഴിയുമില്ലായിരുന്നെന്നും ശ്രിവാനി പറയുന്നു.

ഹൈദരാബാദില്‍നിന്ന് 340 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ആശുപത്രി. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവമുണ്ടായത്. ഹൈദരാബാദില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് 46 കാരനായ ശ്രീനിവാസാചാരി.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം വീട്ടിലെത്തിയത്. തുടര്‍ന്ന് ആചാരിയെയും കൂട്ടി ഭാര്യ ഗുണ്ടക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുകയായിരുന്നു.
നടക്കാന്‍ പോലും കഴിയാത്ത നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 
Join WhatsApp News
സംശയം 2016-11-18 04:51:36
ഒരു പക്ഷെ ഭർത്താവിനോട് പക വീട്ടാനുള്ള അവസരം ആയിരിന്നിരിക്കും അല്ലെങ്കിൽ രണ്ടാം നിലയിലേക്ക് വലിച്ചിഴച്ചു കേറ്റുമോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക