Image

"ജോക്ക് പോട്ട്' സ്റ്റേജ് ഷോ മെയ് അഞ്ചിന് ഫിലാഡല്‍ഫിയയില്‍

പി.പി. ചെറിയാന്‍ Published on 16 February, 2012
"ജോക്ക് പോട്ട്' സ്റ്റേജ് ഷോ മെയ് അഞ്ചിന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മെയ് അഞ്ചാംതീയതി വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ബെന്‍സലേം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലാഭവന്‍ മണിയും, ഹരിശ്രീ അശോകനും ഉള്‍പ്പെടുന്ന ഹാസ്യസാമ്രാട്ടുകളും, ഭാമയും, മുക്തയും ഉള്‍പ്പടെയുള്ള താരസുന്ദരിമാരും അണിനിരക്കുന്ന സ്റ്റേജ്‌ഷോ അരങ്ങേറുന്നു.

സ്റ്റേജ്‌ഷോ രംഗത്ത് അമേരിക്കയിലെ കുലപതികളായ ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് അണിയിച്ചൊരുക്കുന്ന "ജോക്ക്‌പോട്ട്' ഫിലാഡല്‍ഫിയയില്‍ എത്തിക്കുന്നത് സുദര്‍ശന ക്രിയേഷന്‍സാണ്. മൂന്നുമണിക്കൂര്‍ മുഴുനീള ഹാസ്യ-സംഗീത-നൃത്തസന്ധ്യ ആസ്വദിക്കാന്‍ എല്ലാ കലാസ്‌നേഹികളേയും മെയ് അഞ്ചിന് ബെന്‍സലേം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കിഴക്കേമുറി (215 327 7153), കെ.എസ്. ഏബ്രഹാം (267 304 0844), വര്‍ഗീസ് കുര്യന്‍ (215 606 8194), ബിജു മത്തായി (215 221 2520), ബിജു ജോണ്‍ (215 789 8682), റോയി അയിരൂര്‍ (215 266 2411), ജോണ്‍സണ്‍ തൈപ്പറമ്പില്‍ (215 873 9530), ബിനു ജോസഫ് (267 235 4345).
"ജോക്ക് പോട്ട്' സ്റ്റേജ് ഷോ മെയ് അഞ്ചിന് ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക