Image

മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് ബോസ്റ്റന്‍ ഇടവകയുടെ പ്രാര്‍ഥനാശംസകള്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 February, 2012
മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് ബോസ്റ്റന്‍ ഇടവകയുടെ പ്രാര്‍ഥനാശംസകള്‍
ബോസ്ടന്‍ : ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍!ത്തപെടുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഹപാഠിയും ബോസ്റ്റന്‍ സെന്റ് തോമസ് ദി അപോസ്റ്റല്‍ സീറോ മലബാര്‍ ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായ ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ വി.സി യും ഇടവകാംഗങ്ങളും ഇടവകയുടെ നാമത്തിലുള്ള പ്രത്യേക ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി അറിയിച്ചു.

ആലുവാ മങ്കലപ്പുഴ സെമിനാരി ജീവതത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹപാഠിയായിരുന്നു ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍. ശനിയാഴ്ച രാവിലെ 10.30ന് വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണു മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കര്‍ദിനാള്‍ പദവി നല്കുന്ന ചടങ്ങുകള്‍ നടക്കുന്നത്. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തും റോമില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും.
മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് ബോസ്റ്റന്‍ ഇടവകയുടെ പ്രാര്‍ഥനാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക