Image

ഡാളസ്സില്‍ ഫാദേഴ്‌സ് ഡേ വിപുലമായി ആഘോഷിച്ചു

അനില്‍ മാത്യു ആശാരിയത്ത് Published on 22 June, 2011
ഡാളസ്സില്‍ ഫാദേഴ്‌സ് ഡേ വിപുലമായി ആഘോഷിച്ചു
ഡാളസ്സ് (ടെക്‌സാസ്): ഡാളസ്സിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഗാര്‍ലന്റ് സെന്റ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാദേഴ്‌സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് നടന്ന വി. കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി റവ.ഫാ. രാജു എം. ഡാനിയേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കുര്‍ബ്ബാനാന്തരം നടന്ന പ്രത്യേക ചടങ്ങില്‍ പ്ലേനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അസി.വികാരി റവ.ഫാ. ബിനു മാത്യു ഫാദേഴ്‌സ് ഡേ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് വികാരി റവ.ഫാ. രാജു എം. ഡാനിയേല്‍ ഫാദേഴ്‌സ് ഡേ സന്ദേശം നല്‍കി.

പ്രായഭേതമന്യെ ഇടവകയിലെ എല്ലാ പിതാക്കന്മാരും ഒത്തുചേര്‍ന്ന പ്രത്യേക ചടങ്ങില്‍ റവ.ഫാ. രാജുഎം. ഡാനിയേല്‍, റവ.ഫാ. ബിനു മാത്യു, ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ പി. ജി. വര്‍ഗ്ഗീസ് ,പി.എം.ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് ഫാദേഴ്‌സ് ഡേ കേക്കു മുറിച്ച് മറ്റ് ഇടവകാംഗങ്ങളുമായി സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു തുടര്‍ന്ന് വിഭവസമ്യദമായ ഉച്ചഭക്ഷണത്തോടു കൂടി ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് സമാപ്തിയായി.
ഡാളസ്സില്‍ ഫാദേഴ്‌സ് ഡേ വിപുലമായി ആഘോഷിച്ചുഡാളസ്സില്‍ ഫാദേഴ്‌സ് ഡേ വിപുലമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക