Image

ശരണ പാതയില്‍ ഇനി വിമാനം ഇറങ്ങും; പി സി യും പിണറായിയും കൈകോര്‍ക്കുന്നു

അനില്‍ പെണ്ണുക്കര Published on 16 November, 2016
 ശരണ പാതയില്‍ ഇനി വിമാനം ഇറങ്ങും; പി സി യും പിണറായിയും കൈകോര്‍ക്കുന്നു
പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മധ്യതിരുവിതാംകൂറിന്റെ സ്വപ്നമായിരുന്ന വിമാനത്താവളത്തിന് പിണറായിയുടെ പച്ചക്കൊടി . ഇനി കേന്ദ്രത്തിന്റെ അംഗീകാരംമാത്രം ലഭിച്ചാല്‍ അമേരിക്കയിലും, ഗള്‍ഫിലുമൊക്കെ ഉള്ള മധ്യ തിരുവിതാംകൂറുകാര്‍ക്ക് വീട്ടില്‍ നിന്നും വിമാനം വീടിന്റെ മുകളില്‍ ആകുമ്പോള്‍ ഇറങ്ങിയാല്‍മതിയാകും .

ഒരു വിമാനത്താവളത്തിനു കൂടി അനുമതി നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടത് . ആവശ്യത്തിന് ഭൂമി ലഭിച്ചാല്‍ കേന്ദ്രത്തിനു പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന മറുപടിയാണ് ലഭിച്ചത് . വിമാനത്താവളം ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥലം തീരുമാനിച്ചാല്‍ എന്‍.ഒ.സി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു .

കേരളത്തില്‍ കൂടുല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം പദ്ധതി സമര്‍പ്പിക്കുവാനാണ് പരിപാടി . ഇതോടെ അമേരിക്കന്‍ മലയാളികള്‍ മുന്നിട്ടിറങ്ങി തുടങ്ങി വച്ച ആറന്മുള വിമാന താവളം പദ്ധതി അടഞ്ഞ അധ്യായമായി മാറി .

വിമാനത്താവളം ശബരിമലതീര്‍ത്ഥാടകര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുവാനാണ് പിണറായിയുടെ ലക്ഷ്യം. പി സി ജോര്‍ജും ഒപ്പംഉണ്ട് എന്നതാണ് കൗതുകം. രണ്ടായിരത്തിഅഞ്ഞുറു കൊടി രൂപ പ്രവാസികള്‍ മുടക്കുമെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. സര്‍ക്കാര്‍ എറ്റെടുത്തഎരുമേലിയിലെ ചെറുവള്ളി എസ്‌റേറ്റിലാണ് വിമാനത്താവളം നിര്‍മ്മിക്കുക . ചെറുവള്ളി എസ്റ്റേറ്റ്ആകുമ്പോള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല .

എന്നാല്‍ ഇപ്പോള്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ജോലിക്കാര്‍ക്ക് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും. മറ്റൊരു പ്രശനം കൂടി ഉണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോളത്തെ ഉടമകള്‍ക്ക് കൂടി വ്യവസ്ഥ ഉള്ളതിനാല്‍ അവരെയും ഡയര്‍കടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടി വരും . മുന്‍പുണ്ടായിരുന്ന ഉടമസ്ഥരില്‍ നിന്ന് ഇപ്പോള്‍ ഉള്ള ഉടമസ്ഥരുടെ കയ്യില്‍ എസ്റ്റേറ്റ് ഭൂമി കൈവന്നു എങ്കിലും ഇപ്പോളും ഈ ഭൂമി സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. പദ്ധതിക്ക് കേന്ദ്ര ഗവണ്മെന്റ് എന്‍ ഓ സി നല്‍കിയാലും പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നൂലാമാലകള്‍ ഏറെയുണ്ട് എന്ന് വ്യക്തം 
 ശരണ പാതയില്‍ ഇനി വിമാനം ഇറങ്ങും; പി സി യും പിണറായിയും കൈകോര്‍ക്കുന്നു
Join WhatsApp News
jep 2016-11-17 07:19:48
എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് .
James Mukkadan 2016-11-17 08:33:36
P C you are doing a wonderful job for tranvankoor
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക