ഉന്നതന്മാരോട് ഒട്ടി നിൽക്കാൻ എന്നും മനുഷ്യന് കമ്പമാണ് അഞ്ഞൂറും ആയിരോം പൂഴ്ത്തി വച്ച് ഹുങ്കോടെ വിലസിയ ചേട്ടന്മാരെ ഞങ്ങളീ ഒറ്റയും പത്തും ചില്ലറയും എന്നെന്നും നിങ്ങടെ കൂടെയുണ്ട് പിച്ചക്കാരന്റെ ചട്ടിയിലും പള്ളിയിലെ ഭണ്ഡാരത്തിലും അമ്പലത്തിൽ നേർച്ചയായും ഇപ്പഴും ഞങ്ങളീ നാട്ടിലുണ്ട് ഓടുന്നോ ഞങ്ങളെ തേടിയപ്പോൾ? കാണുമ്പോൾ ഉള്ളിൽ ചിരിവരുന്നു ലോകത്തിൻ ഗതി എന്നുമെന്നും ഇങ്ങനെയാണ്ണെന്നോർത്തിടുക മുന്പന്മാരൊക്കെ ഒരു ദിനത്തിൽ പിൻമ്പന്മാരായി നിലപതിക്കും ഈ സത്യം നിങ്ങടെ ഓർമ്മകളിൽ സൂക്ഷിച്ചു വയ്ക്കുക എന്നുമെന്നും എങ്കിലും ചില്ലറ ഞങ്ങളിന്ന് ഒന്ന് ഉറക്കെ ചിരിച്ചിടട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ചില്ലറകൾ ചിരിക്കുന്നു
ഉന്നതന്മാരോട് ഒട്ടി നിൽക്കാൻ
എന്നും മനുഷ്യന് കമ്പമാണ്
അഞ്ഞൂറും ആയിരോം പൂഴ്ത്തി വച്ച്
ഹുങ്കോടെ വിലസിയ ചേട്ടന്മാരെ
ഞങ്ങളീ ഒറ്റയും പത്തും ചില്ലറയും
എന്നെന്നും നിങ്ങടെ കൂടെയുണ്ട്
പിച്ചക്കാരന്റെ ചട്ടിയിലും
പള്ളിയിലെ ഭണ്ഡാരത്തിലും
അമ്പലത്തിൽ നേർച്ചയായും
ഇപ്പഴും ഞങ്ങളീ നാട്ടിലുണ്ട്
ഓടുന്നോ ഞങ്ങളെ തേടിയപ്പോൾ?
കാണുമ്പോൾ ഉള്ളിൽ ചിരിവരുന്നു
ലോകത്തിൻ ഗതി എന്നുമെന്നും
ഇങ്ങനെയാണ്ണെന്നോർത്തിടുക
മുന്പന്മാരൊക്കെ ഒരു ദിനത്തിൽ
പിൻമ്പന്മാരായി നിലപതിക്കും
ഈ സത്യം നിങ്ങടെ ഓർമ്മകളിൽ
സൂക്ഷിച്ചു വയ്ക്കുക എന്നുമെന്നും
എങ്കിലും ചില്ലറ ഞങ്ങളിന്ന്
ഒന്ന് ഉറക്കെ ചിരിച്ചിടട്ടെ