Image

മമ്മൂട്ടിയുടെ പുതിയ മാര്‍ക്കോ പോളോ

Published on 15 November, 2016
മമ്മൂട്ടിയുടെ പുതിയ മാര്‍ക്കോ പോളോ

ക്യാരവാനുകള്‍ എന്നും സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമാണ്. ഷൂട്ടിങ്ങിനിടെ വിശ്രമിക്കാനും താരങ്ങള്‍ ക്യാരവാനുകള്‍ ഉപയോഗിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് ക്യാരവാനുകളാക്കി മാറ്റുമ്പോള്‍ അവരെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് നമ്മുടെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടി.മെഴ്‌സിഡസ് ബെന്‍സ് മാര്‍ക്കോ പോളോ ക്യാമ്പറാണ് മെഗാ സ്റ്റാറിന്റെ പുതിയ ക്യാമ്പര്‍.ഷൂട്ടിങ്ങിനിടെ ഒരു ആരാധകനാണ് മമ്മൂട്ടിയുടെ ക്യാരവാനിന്റെ വിഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

രാജ്യാന്തര വിപണിയില്‍ ബെന്‍സിലുള്ള ക്യാമ്പര്‍ വാഹനമായ മാര്‍ക്കോ പോളോയാണ് മമ്മൂട്ടി ഇറക്കുമതി ചെയ്തത്. 2015 വര്‍ഷം മെയ് മാസത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2143 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്.എട്ടു പേര്‍ക്കാണ് ബെന്‍സ് മാര്‍ക്കൊ പോളോയില്‍ സഞ്ചരിക്കാവുന്നത്. 

ദൂരയാത്രകള്‍ക്ക് ഉപയോഗിക്കാനാവശ്യമായ സാമഗ്രികളെല്ലാമുണ്ട് വാഹനത്തില്‍. ടി വി, ഫ്രിഡ്ജ്, ബാത്ത് റൂം,ബെ!ഡ്‌റൂം, ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങള്‍ തുടങ്ങി ഒരു ചെറു വീട്ടിലുള്ള സൗകര്യങ്ങളുള്ള വാഹനമാണ് മാര്‍ക്കോ പോളോ.

Join WhatsApp News
Observer 2016-11-17 13:14:09
കണ്ടാൽ ഒരയിശര്യം ഇല്ലാത്ത വാഹനം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക