Image

പുതിയ ടെലികോം നയം പ്രഖ്യാപിച്ചു; ലൈസന്‍സ്‌ ലേലത്തിലൂടെ മാത്രം

Published on 16 February, 2012
പുതിയ ടെലികോം നയം പ്രഖ്യാപിച്ചു; ലൈസന്‍സ്‌ ലേലത്തിലൂടെ മാത്രം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. ഇതിനുസരിച്ച്‌ ഇനിമുതല്‍ ലേലത്തിലൂടെ മാത്രമേ ലൈസന്‍സ്‌ നല്‍കൂ. 3 ജി സ്‌പെക്‌ട്രം പങ്കുവയ്‌ക്കല്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ്‌ പുതുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

സ്‌പെക്‌ട്രം ലൈസന്‍സുകള്‍ക്ക്‌ ഏകീകൃത ലൈസന്‍സ്‌ ഫീസ്‌ ഏര്‍പ്പെടുത്തി. കമ്പനികളുടെ ലയനത്തിനും ഏറ്റെടുക്കലിനും വ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്‌തു.

ഡല്‍ഹിക്കും മുംബൈക്കും പുറമേയുള്ള പ്രദേശങ്ങളില്‍ ജിഎസ്‌എം സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്‌പെക്‌ട്രം വിതരണത്തിനു സേവനദാതാവിന്‌ 2ഃ8 മെഗാഹെട്‌സ്‌ വരെ ഉപയോഗിക്കാം. മുംബൈയിലും ഡല്‍ഹിയിലും 2ഃ10 മെഗാഹെട്‌സാണ്‌ ഉയര്‍ന്ന പരിധി. നിലവില്‍ 6.2 മെഗാഹെട്‌സാണ്‌ ജിഎസ്‌എം സ്‌പെക്‌ട്രത്തിന്റെ പരിധി. സേവനദാതാക്കള്‍ക്ക്‌ കൂടുതല്‍ ആവൃത്തിയിലുള്ള സ്‌പെക്‌ട്രം സേവനം നല്‌കാനും പുതിയ നയത്തില്‍ ശിപാര്‍ശയുണ്‌ട്‌. 2 ജി സ്‌പെക്‌ട്രം കേസിലെ സുപ്രീംകോടതി വിധി പഠിച്ചുകൊണ്‌ടിരിക്കുകയാണെന്നു മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

സ്‌പെക്‌ട്രം ലേലത്തിനുള്ള ചട്ടങ്ങള്‍ സുപ്രീംകോടതി ഉത്തരവിനു ശേഷമായിരിക്കും രൂപീകരിക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക