Image

വാഷിംഗ്ടണ്‍ ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യസമ്മേളനം നടത്തി.

ഷഹി പ്രഭാകരന്‍ Published on 22 June, 2011
വാഷിംഗ്ടണ്‍ ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യസമ്മേളനം നടത്തി.
ഗുരുവും കവിതയും എന്ന വിഷയത്തെ ആസ്പദമാക്കി ഇതു രണ്ടാം തവണയാണ് വാഷിംഗ്ടണ്‍ ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യസമ്മേളനം നടത്തുന്നത്.

ഒരു കാലഘട്ടത്തില്‍ അടിമത്വത്തിന്റെ കാല്‍ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ മനുഷ്യനു പ്രചോദനം നല്‍കിയ, മനുഷ്യരെല്ലാം ഒന്നാണെന്നും സഹോദരരെപ്പോലെ വാഴണമെന്നും പഠിപ്പിച്ച ശ്രീനാരായണഗുരദേവന്‍ സംസ്‌കൃതം, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളില്‍ വിശ്വോത്തരങ്ങളായ കൃതികള്‍ രചിച്ചിട്ടുണ്ടെന്ന് സമ്മേളനത്തില് സംസാരിച്ച സാഹിത്യകാരന്‍മാര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

വാഷിംഗ്ടണിലെ അിറയപ്പെടുന്ന സാഹിത്യാസ്വാദകന്‍മാരായ ശ്രീ ബിജോ ജോസ്, ജോസ്‌കുട്ടി തോമസ്, കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ രജീവ് ജോസഫ്, ബാലരാജന്‍, മുരളീരാജന്‍ എന്നിവര്‍ ഗുരുവിന്റെ കൃതികളെ വിശകലനം ചെയ്തു സംസാരിച്ചു. മിഷന്‍ ചെയര്‍മാന്‍ ശ്രീ ഗംഗാധരന്‍ ആലയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അനവധി പേര്‍ പങ്കെടുത്തു.

വാഷിംഗ്ടണ്‍ മലയാളികള്‍ക്കു സുപരിചിതയായ സംഘാടക ശ്രീമതി മധുരം ശിവരാജനാണ് സമ്മേളനത്തിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചത്. ശീ ഷഹി പ്രഭാകരന്‍ മോഡറേറ്ററായി പരിപാടികളും നേതൃത്വം നല്‍കി. ശ്രീ. ശ്രീലാല്‍ വാസുദേവന്‍, മധുരം ശിവരാജന്‍, അമ്പിളി ദേവി തുടങ്ങിയവര്‍ ഗുരുകൃതികളിലെ പ്രസക്ത ഭാഗങ്ങള്‍ ആലപിച്ചു.

മിഷന്‍ ചെയര്‍മാന്‍ ഗംഗാധരന്‍ ആല സ്വാഗതവും സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക