Image

എംബസി കാര്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരെന്നു വ്യക്തമായില്ല

Published on 15 February, 2012
എംബസി കാര്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരെന്നു വ്യക്തമായില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നതിനെക്കുറിച്ചു വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭിച്ചില്ല. സംഭവത്തിനു പിന്നിലെ വ്യക്തി, സംഘടന, രാജ്യം എന്നിവയെക്കുറിച്ച് തെളിവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സ്‌ഫോടനത്തിനു പിന്നില്‍ ഇറാനാണെന്ന ഇസ്രയേലിന്റെ ആരോപണം തെളിയിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നു വിദേശകാര്യമന്ത്രാലത്തിലെ ഔദ്യോഗിക വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. 

ഇതിനിടെ, സ്‌ഫോടനത്തിന്റെ അന്വേഷണം സംബന്ധിച്ച് ഇസ്രയേല്‍ സ്ഥാനപതി അലോണ്‍ ഉസ്ഫിസ് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ഇസ്രേലി എംബസിയുടെ കാറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം നാലു പേര്‍ക്കു പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഇസ്രേലി എംബസിയിലെ പ്രതിരോധ അറ്റാഷെയുടെ ഭാര്യ ടല്‍ യഹോഷുവ(40)യുടെ നില രണ്ടു ശസ്ത്രക്രിയകള്‍ക്കു ശേഷവും ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തില്‍ തങ്ങളുടെ പങ്കു നിഷേധിക്കാനോ ശരിവയ്ക്കാനോ ഇറാന്‍ തയാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക