Image

ഖുര്‍ഷിദിനെതിരെ കൂടുതല്‍ നടപടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 15 February, 2012
ഖുര്‍ഷിദിനെതിരെ കൂടുതല്‍ നടപടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ സംവരണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുടെ പേരില്‍ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കൂടുതല്‍ നടപടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവാദ പ്രസ്താവനയില്‍ ഖുര്‍ഷിദ് ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണിത്. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തന്നെ തൂക്കിലേറ്റിയാലും മുസ്‌ലീങ്ങളിലെ ന്യൂനപക്ഷത്തിന് ഒമ്പത് ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

ഇതിനുശേഷമാണ് ഖേദം പ്രകടിപ്പിച്ച് ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. നേരത്തെ സമാനമായ പ്രസ്താവന നടത്തിയതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഖുര്‍ഷിദിനെ ശാസിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക