Image

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ്

Published on 15 February, 2012
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ്
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് രാത്രി സമയത്ത് അരമണിക്കൂര്‍ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തി. മുല്ലപ്പെരിയാര്‍ ആശങ്കയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് അറിയുന്നത്. 

തമിഴ്‌നാട്ടില്‍ നിന്നും കേന്ദ്രപൂളില്‍ നിന്നും കേരളം വൈദ്യുതി വാങ്ങുന്നുണെ്ടങ്കിലും അതും തികയാതെ വന്നതിനാലാണ് ഇപ്പോള്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമം നടക്കുന്നുണെ്ടന്നും ലോഡ്‌ഷെഡിംഗ് അധികം നീളില്ലെന്നുമാണ് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരീക്ഷാക്കാലം അടുത്തതോടെ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ അതു ജനരോഷത്തിനു കാരണമാകുമെന്നതാണ് രഹസ്യമായി ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ കാരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക