Image

ശീപത്മനാഭസ്വാമി ക്ഷേത്രം: സബ്‌കോടതി ഇടപെടരുതെന്ന് സുപ്രീം കോടതി

Published on 15 February, 2012
ശീപത്മനാഭസ്വാമി ക്ഷേത്രം: സബ്‌കോടതി ഇടപെടരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസുകളില്‍ തിരുവനന്തപുരം സബ്‌കോടതി ഇടപെടരുതെന്ന് സുപ്രീം കോടതി. പരാതിയുള്ളവര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൂജാ ആവശ്യങ്ങള്‍ക്കായി നിലവറ തുറക്കുന്നതിനെക്കുറിച്ചുള്ള സബ് കോടതി ഉത്തരവിനെതിരെയാണ് പരാമര്‍ശം. ഒരേ സമയം രണ്ടുകോടതികള്‍ കേസ് പരിഗണിക്കുന്നത് നടപടികള്‍ സങ്കീര്‍ണമാക്കുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക