Image

യു.പി.: മൂന്നാം ഘട്ടത്തില്‍ 57 ശതമാനം പോളിങ്

Published on 15 February, 2012
യു.പി.: മൂന്നാം ഘട്ടത്തില്‍ 57 ശതമാനം പോളിങ്
ലഖ്‌നൗ:ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് ബുധനാഴ്ച നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 1.75 കോടി വോട്ടര്‍മാരില്‍ 57 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നെഹ്രുഗാന്ധി കുടുംബത്തിന്റെ സ്വാധീനമേഖലയായ അമേഠി, റായ്ബറേലി എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

പത്ത് ജില്ലകളിലായി 18,374 പോളിങ്ബൂത്തുകില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. നാല് മന്ത്രിമാരും 29 സിറ്റിങ് എം.എല്‍.എ.മാരും 14 മുന്‍മന്ത്രിമാരും അടക്കം 1,018 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടിയത്. ഫിബ്രവരി 19, 23, 28, മാര്‍ച്ച് 3 തീയതികളിലാണ് അടുത്ത ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 6 നാണ് വോട്ടെണ്ണല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക