Image

ഹോണ്ടുറാസ് ജയിലില്‍ തീപ്പിടിത്തം: 200 മരണം

Published on 15 February, 2012
ഹോണ്ടുറാസ് ജയിലില്‍ തീപ്പിടിത്തം: 200 മരണം
ഹോണ്ടുറാസ്: ഹോണ്ടുറാസിലെ ജയിലില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 200 തടവുകാര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി 10.50 ഓടെയാണ് മധ്യ ഹോണ്ടുറാസിലെ ജയിലില്‍ അഗ്‌നിബാധ ഉണ്ടായത്. 850 തടവുകാര്‍ ജയിലില്‍ ഉണ്ടായിരുന്നു. ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചത്. 200 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജയില്‍ ഡയറക്ടര്‍ ഡാനിയേലോ ഒര്‍ലാന്‍ഡ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

തടവുകാരുടെ കലാപത്തെ തുടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഹോണ്ടുറാസ് അടക്കമുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ജയിലുകള്‍ മിക്കവയിലും തടവുകാര്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അക്രമങ്ങളും മയക്കുമരുന്ന് വ്യാപാരവും ജയിലുകളില്‍ വ്യാപകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക