Image

ഗണേഷിന്റെ സഹായിയെ പിള്ള തല്ലിയെന്ന് ആരോപണം

Published on 15 February, 2012
ഗണേഷിന്റെ സഹായിയെ പിള്ള തല്ലിയെന്ന് ആരോപണം
കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ ഗണേഷിന്റെ സഹായിയെ പിള്ള മര്‍ദ്ദിച്ചതായി ആരോപണം. ഗണേഷിന്റെ പേഴ്‌സണല്‍ അസി.പ്രദീപ്കുമാറിനെ ബാലകൃഷ്ണപിള്ള പത്തനാപുരത്തെ മന്ത്രിയുടെ ഓഫീസില്‍ എത്തി മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. മന്ത്രിയ്ക്ക് നിവേദനം നല്‍കാനെത്തിയവര്‍ നോക്കിനില്‍ക്കെയാണ് പിള്ളയെ പ്രദീപ്കുമാറിനെ പുറത്തേക്ക് വിളിച്ച് മര്‍ദ്ദിച്ചതെന്നാണ് ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

കഴിഞ്ഞദിവസം പിള്ളയെ അനുകൂലിക്കുന്ന വിഭാഗം പത്തനാപുരത്ത് യോഗം ചേര്‍ന്നപ്പോള്‍ ഒരു സംഘം ആളുകള്‍ യോഗം അലങ്കോലമാക്കിയിരുന്നു. ഇത് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് പിള്ളയും സംഘവും ഗണേഷിന്റെ ഓഫീസിലെത്തിയത്. തുടര്‍ന്ന് പ്രദീപിനെ മര്‍ദ്ദിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക