Image

ദിലീപ് ഷോ 2017 ന്യൂജഴ്‌സി, കിക്ക് ഓഫ് നടന്നു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 November, 2016
ദിലീപ് ഷോ 2017 ന്യൂജഴ്‌സി, കിക്ക് ഓഫ് നടന്നു
ന്യൂജഴ്‌സി: സിനിമാ രംഗത്തെ അതുല്യ പ്രതിഭയും മലയാളികളുടെ പ്രിയങ്കരനും അമേരിക്കന്‍ ഐക്യനാടുകളില്‍ സുപരിചിതനുമായ സുപ്രസിദ്ധ താരം ദിലീപിന്റെ നേതൃത്വത്തില്‍ ഇരുപതില്‍പരം കലാകാരന്മാര്‍ ഒന്നിച്ചണിനിരന്നുകൊണ്ട് ഒരുക്കുന്ന ‘ദിലീപ് ഷോ 2017’ അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറുന്നു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, 2017 മെയ് 29 (ശനി), ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘ദിലീപ് ഷോ 2017’ ന്റെ കിക്ക് ഓഫ് മലങ്കര ഭദ്രാസന ആസ്ഥാനത്ത് ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പൊലീത്താ തിരുമനസു ഫൊക്കാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെംബറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൂടിയായ ജോയി ഇട്ടന് പ്രഥമ ടിക്കറ്റ് നല്‍കി കൊണ്ട് നിര്‍വഹിച്ച ചടങ്ങില്‍ ഹാസ്യ സാമ്രാട്ടും മലയാള ടിവി ചാനലുകളിലെ നിറസാന്നിധ്യവുമായ രമേശ് പിഷാരടി മുഖ്യാതിഥിയായിരുന്നു.

ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്, റവ. ഫാ. വര്‍ഗീസ് പോള്‍, റവ. ഫാ. ആകാശ് പോള്‍, റവ. ഫാ. ജെറി ജേക്കബ്, ചാണ്ടി തോമസ്(ഭദ്രാസന ട്രഷറര്‍), സിമി ജോസഫ്(ഭദ്രാസന ജോയിന്റ് ട്രഷറര്‍) ജോജി കാവനാല്‍ (ജനറല്‍ കണ്‍വീനര്‍, ദിലീപ് ഷോ), സുനില്‍ മഞ്ഞിനിക്കര(മലങ്കര ടിവി) എന്നിവര്‍ക്ക് പുറമേ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഭദ്രാസനത്തിന്റെ പുരോഗമന പദ്ധതികള്‍ക്കും മറ്റു ജന ക്ഷേമ പ്രവര്‍ത്തന പരിപാടികള്‍ക്കുമായുളള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ സ്‌റ്റേജ് ഷോയുടെ വിജയത്തിനായി ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണമുണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്താ ഓര്‍മ്മിപ്പിച്ചു.

പ്രമുഖ സിനിമാ താരങ്ങളായ ദിലീപ്, കാവ്യ മാധവന്‍, നമിദ പ്രമോദ്, നാദിര്‍ഷാ തുടങ്ങിയവരോടൊപ്പം, ഹാസ്യ സാമ്രാട്ടായ, രമേശ് പിഷാരടി, ധര്‍മ്മജന്‍ എന്നിങ്ങനെയുളളവരും ഒരുമിച്ച് അണിനിരക്കുന്ന ‘ദിലീപ് ഷോ 2017’ അടുത്ത വര്‍ഷത്തെ ഏറ്റവും മികച്ച സ്‌റ്റേജ് പ്രോഗ്രാമായിരിക്കുമെന്നും കിക്ക് ഓഫിസിനോടനുബന്ധിച്ച് തന്നെ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല പ്രതികരണം ഏറെ സന്തോഷ ജനകമാണെന്നും ജനറല്‍ കണ്‍വീനര്‍ ജോജി കാവനാലും ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫും അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
ദിലീപ് ഷോ 2017 ന്യൂജഴ്‌സി, കിക്ക് ഓഫ് നടന്നുദിലീപ് ഷോ 2017 ന്യൂജഴ്‌സി, കിക്ക് ഓഫ് നടന്നു
Join WhatsApp News
Peter 2016-11-10 08:05:49
ഇന്നത്തെ ആത്മീയ അവസ്ഥ .....
യേശു 2016-11-10 08:51:52
എന്റെ ആലയം പ്രാർത്ഥനാലയം നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി
JOHNY KUTTY 2016-11-10 11:42:41
എല്ലാ ഞായറാഴ്ചകളിലും കുർബാന കഴിഞ്ഞുള്ള അച്ചന്മാരുടെ പ്രസംഗം എന്ന ബോറൻ പരിപാടിക്ക് പകരം ഇടവക അംഗങ്ങളോ അച്ചൻ തന്നെയോ മിമിക്രി പോലുള്ള പരിപാടികൾ അവതരിപ്പിച്ചാൽ പള്ളിയിൽ വരാൻ കൂടുതൽ ആളുകൾ ഉണ്ടാവും. ഈ രണ്ടര മണിക്കൂർ കുർബാനയുടെ മധ്യത്തിൽ ആണെങ്കിൽ കൂടുതൽ ആസ്വാസ്ഥ്യകരവും ആവും. ആദ്യ പടിയെന്ന നിലയിൽ ന്യൂ യോർക്ക് പള്ളികളിൽ തന്നെ പരീക്ഷിക്കാം. വിജയിക്കുകയാണെങ്കിൽ (വിജയിക്കും) മറ്റു ദേവാലയങ്ങളിലേക്കും വ്യാപിപ്പിക്കാം.  
Vayanakkaran 2016-11-10 12:56:38
Waste of our money. Do not come to my house to sell your cinema program ticket even under the name of charity or church. How much money is going to charity or church. No account. All this clim is disputable. Half of the money going to third rated star shows. With out star shows, just collect the money for the church or charity, then the entire money may go to your purpose. Also give chances to our local talents or local stars, they do not want any money from you. Just give a chance. That will do. They perform better than this so called imported stars. Priests please cut short your boring church speeches. Also, please follow what you preach. 
nadan 2016-11-10 15:28:57
Yes, yes, yes.  It is time to stop these nonsense shows.  Siimply wasting hard earned money of US Malayalees.  The sponsors/organizers should be send to ISIS country for manipulating our money.  Big saste of money and resources with these shows.  As Vayanakkaran siad, if you dare, promote local talents.  Shame on sponsors and organizers.  Time to say no these types of shows.
JEGI 2016-11-10 18:01:01
നടൻ വായനക്കാരൻ ജോണിക്കുട്ടി യേശു തുടങ്ങിയ എല്ലാ പ്രതികരങ്ങളോടും പൂർണമായും യോജിക്കുന്നു. നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം കഴിക്കാൻ ക്രിസ്ത്യാനികളുടെ കിതാബ് പറയുന്നു. എന്നാൽ മറ്റുള്ളവന്റെ വിയർപ്പിന്റെ ദശാംശം ഊറ്റി ജീവിക്കാൻ വിധിക്കപ്പെട്ട പുരോഹിത വർഗം പുതിയ പിരിവു തന്ത്രവും ആയി ഇറങ്ങിയിരിക്കുന്നു. അതിനു ഓശാന പാടാൻ കുറെ അമേരിക്കൻ പ്രാഞ്ചിയേട്ടന്മാരും. ഒരു ചുവന്ന നൈറ്റിയും മത്തങ്ങാ തൊപ്പിയും സ്വർണ കുരിശും പിടിച്ചു എന്ത് മണ്ടത്തരം പറഞ്ഞാലും അതേപടി വിഴുങ്ങാൻ വിധിക്കപ്പെട്ടവർ. 
Mallu 2016-11-10 19:46:17
ALL of these priests are here to make money in the name of gods.  All Religions are fraud.  Poor Malayalees are the losers.  PLEASE, no more of these shows and don't encourage.  You can see those free in the TV.  Why pay $100?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക