Image

ട്രമ്പിന്റെ വിജയം മാനവരാശിയുടെ വിജയം (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 09 November, 2016
ട്രമ്പിന്റെ വിജയം മാനവരാശിയുടെ വിജയം (തോമസ് കൂവള്ളൂര്‍)
നവംബര്‍ 9, 2016 അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരു സുദിനമാണ്. രാത്രിയുടെ ഏകാന്തതയിലും ലോകമെമ്പാടുമുള്ള ജനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റായി ആരു ജയിക്കും എന്ന് ടിവിയിലും ഇന്റര്‍നെറ്റിലും എന്തിനേറെ ഗൂഗിളിലുമെല്ലാം ഓരോ നിമിഷവും നോക്കിക്കൊണ്ടിരിക്കുന്ന ഒരു രംഗം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അവസാനം രാത്രി 1 മണി കഴിഞ്ഞപ്പോള്‍ ട്രമ്പിന് 238 ഇലക്ട്രല്‍ വോട്ടു കിട്ടി. ആ സമയം ഹിലരിക്ക് 215 ഉം. 

പെന്‍സില്‍വാനിയ, അരിസോണ വിസ്‌കോണ്‍സിന്‍, മിച്ചിഗണ്‍ എന്നിവയില്‍ ട്രമ്പ് ലീഡു ചെയ്താല്‍ തുടങ്ങിയത് രാത്രി 2 മണിക്കുശേഷമാണ്. ശക്തമായ വിശ്വാസമുണ്ടെങ്കില്‍ ഉദ്ദേശിക്കുന്ന ഏതു കാര്യവും നടക്കും, എന്തിനേറെ മലയോടു മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ അതുവരെ സാധിക്കും എന്ന് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു പറഞ്ഞത് ഇവിടെ യാഥാര്‍ത്ഥ്യമായി.

എന്തു വന്നാലും ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റ് ആവുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഭരണം കാഴ്ചവെച്ച പ്രസിഡന്റ് ഒബാമ പറഞ്ഞത് തെറ്റിപ്പോയി എന്നും, ഒബാമയും അയാളുടെ ഭാര്യ മിഷാല്‍ ഒബാമയും വാസ്തവത്തില്‍ അമേരിക്കന്‍ ജനങ്ങളെയും, ലോകത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ലോകം മനസ്സിലാക്കി. 

അങ്ങിനെ 2016  നവംബര്‍ 9-ാം തിയതി പുലര്‍ച്ചെ അമേരിക്കയില്‍ പ്രത്യാശയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങി. ട്രമ്പ് വെറും ഡമ്മിയല്ലെന്നും, ശക്തനായ ഒരു ഭരണാധികാരി ആണെന്നും, ട്രമ്പിന്റെ വാക്കുകള്‍ക്ക് വിലയുണ്ടെന്നും ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ആധുനികനൂറ്റാണ്ട് കണ്ടതില്‍ ഏറ്റവും ശക്തനായ ഒരു ഭരണാധികാരിയാണ് ട്രമ്പ് എന്നു പറയുന്നതാവും ശരി. ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായിരുന്ന ടാജ്മഹല്‍ ഉണ്ടാക്കാന്‍ ശ്രമിച്ച് അതില്‍ വിജയം കണ്ടെത്തിയ ആളാണ് ട്രമ്പ്.

പക്ഷേ ട്രമ്പിനെ തറപറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത് ട്രമ്പിന്റെ സ്വന്തം ജന്മസ്ഥലത്തുള്ളവരും അതിനു ചുറ്റുമുള്ള സ്റ്റേറ്റുകളുമാണ്. ജന്മസ്ഥലമായ ന്യൂയോര്‍ക്ക് ഇന്ന് മുസ്ലീം ഭീകരരുടെ താവളമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ ന്യൂജേഴ്‌സിയും, കണക്ടിക്കെട്ടും. 
അവിടെയെല്ലാം വിദേശമുസ്ലീം നേതാക്കള്‍ മോസ്‌ക്കുകളും, മദ്രസ്സകളും സ്ഥാപിച്ച് ലോക്കല്‍ ഗവര്‍മെന്റുകളുടെ സഹായത്തോടെ ആനുകൂല്യങ്ങള്‍ വരെ പറ്റിക്കൊണ്ടിരിക്കുന്ന ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ട്രമ്പിന്റെ വരവ്. ട്രമ്പിന്റെ വരവ് ഏറ്റവും കൂടുതല്‍ ഭീഷണി ആയി മാറിയിരിക്കുന്നത് മുസ്ലീം വിഭാഗത്തിനാണെന്നു പറയുന്നതില്‍ തെറ്റില്ല. ഇതെഴുതുന്ന എന്നെ ഒരു മുസ്ലീം വിരോധിയായി ചിത്രീകരിക്കാനും ഏതാനും ചില മുസ്ലീം നേതാക്കള്‍ പരിശ്രമം നടത്തി എന്നും കാണാന്‍ കഴിഞ്ഞു.

എന്താണെങ്കിലും ട്രമ്പിന്റെ വിജയം ലോകമുതലാളിത്തത്തിന്റെ തിരിച്ചുവരവിനും, ക്ഷയിച്ചുകൊണ്ടിരുന്ന ഡെമോക്രസി ലോകത്തില്‍ വ്യാപകമാകുന്നതിനും കാരണമായിത്തീരും എന്‌ന കാര്യത്തില്‍ സംശയമില്ല.

ട്രമ്പിന്റെ വിജയം ക്രിസ്തീയമതവിഭാഗത്തിനും, അതുപോലെ തന്നെ സമാധാനം കാംക്ഷിക്കുന്ന മറ്റു മതവിഭാഗങ്ങള്‍ക്കും ഗുണകരമായിത്തീരുകയും, ജനങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലേയ്ക്കു തിരിച്ചു വരുന്നതിനും കാരണമാകും.

ട്രമ്പിന്റെ ഭരണകാലം അമേരിക്കയുടെ സുവര്‍ണ്ണകാലഘട്ടമായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. നിലവിലുണ്ടായിരുന്ന കഞ്ചാവുകൃഷി,  ഭീകരപ്രവര്‍ത്തനങ്ങള്‍, എന്നിവയ്‌ക്കെല്ലാം ഇനി അമേരിക്കന്‍ മണ്ണില്‍ സ്ഥാനമുണ്ടായിരിക്കുകയില്ല. നീതി ലഭിക്കാത്തവര്‍ക്ക് നീതി ലഭിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഡൊണാള്‍ഡ് ജെ.ട്രമ്പിന് ജസ്റ്റിസ് ഫോര്‍ ഓള്‍(ജെ.എഫ്.എ)യുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഞാന്‍ എല്ലാവിധ  ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. അമേരിക്കയുടെ വളര്‍ച്ച ലോകത്തിന്റെ വളര്‍ച്ചയായിരിക്കും.






ട്രമ്പിന്റെ വിജയം മാനവരാശിയുടെ വിജയം (തോമസ് കൂവള്ളൂര്‍)
Join WhatsApp News
Raarichen yenna Pouran 2016-11-09 11:17:31
"മാനവരാശിയുടെ വിജയം" - ട്രംപ് എന്താ അവതാര പുരുഷനോ.. ?

ഇത് എന്തൊരു വിടൽ  ആണ് ഭായി..  ഈ വിടല് വായിച്ചാൽ  ട്രമ്പ് ജയിച്ചതു ഇദ്ദേത്തിന്റെ പ്രവർത്തനം കൊണ്ടാണെന്നു തോന്നി പോകും.. 
Alert 2016-11-09 11:28:38
Trump made many idiots believe that he is the savior of mankind and they all went and voted for him. We have to live up with this narcissist for four more years I hope he will get impeached for some reason.
yoga affairs 2016-11-09 13:29:06
പുതിയ ട്രമ്പ് ഭരണകൂടത്തിൽ യോഗ അഫൈഴ്സിനുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്ക് കൂവള്ളൂറിനെ പരിഗണിക്കുന്നുണ്ടന്നാണ് കേൾവി.
Samuel Thomas 2016-11-09 14:46:08
I am surprised when I read Mr. Thomas's article. This is just like he got a call from heaven to worship Mr. Trump. With in twinkling of an eye you forgot Mr. Obama and Also Mrs. Clinton did for America and the world. As the newly elected president is not a practical politician, you don't know what is going to do and how his govt and policies are. May be you want to get the first place who praised Mr. Trump, Just give him little time and see how everything going on then you write.Wait and see and be patient, no predictions .Please wait until the honey moon is over.
ഷാജഹാൻ 2016-11-09 16:39:32
ഈ ലേഖനത്തിൽ കണ്ട ശ്രീ കൂവള്ളൂറിന്റെ ഒരു മഹത്തായ കണ്ടുപിടിത്തം:
"ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായിരുന്ന ടാജ്_മഹൽ ഉണ്ടാക്കാൻ ശ്രമിച്ച് അതിൽ വിജയം കണ്ടെത്തിയ ആളാണ് ട്രമ്പ്.
അമേരിക്ക കണ്ടുപിടിച്ചത് ആരാണാവോ!
JOHNY KUTTY 2016-11-09 15:04:46
എനിക്ക് ശ്രീ തോമസ് കൂവ്വല്ലൂരിനെ അറിയില്ല. ഈ മലയാളി വഴി ഉള്ള പരിചയം ഉണ്ട്.  ശ്രീ കൂവള്ളൂർന്റെ ആശയത്തോട് യോജിപ്പില്ലാത്തവർ അത് രേഖപ്പെടുത്തണം. അല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. അതിനൊന്നും  അതെ നാണയത്തിൽ മറുപടി നൽകാൻ കൂട്ടാക്കാത്ത അദ്ദേഹത്തിന്റെ മാന്യതയെ അഭിനന്ദിക്കുന്നു. 
ഡൊണാൾഡ് 2016-11-09 16:52:00
തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയിൽ നിൽക്കാൻ കഴിയാത്തവന്മാർ എന്റെ കൂടെ നിൽക്കുന്നത് എനിക്കിഷ്ടമല്ല. ഞാൻ എങ്ങനെയാണ് ഇലക്ഷൻ ജയിച്ചതെന്ന് അറിഞ്ഞുകൂടേ .  കൂവള്ളൂരിന്‌ നട്ടെല്ലെങ്കിൽ ഹില്ലരിക്ക് സിന്ദാബാദ് വിളിക്കട്ടെ. മലയാളി ആയാലും ഹിസ്പാനിക്കായാലും കൊയ കൊയ എന്ന് പറഞ്ഞു നടക്കുന്ന വന്മാരെ എനിക്ക് വേണ്ട. ആസനത്തിൽ ഇരിക്കുന്നവന്മാർ തല കീഴായി നടക്കട്ടെ. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്നവർ, സ്ത്രീയെ അടിമപോലെ കാണുന്നവർ, ആവശ്യം കഴിഞ്ഞു സ്ത്രീകളെ ഉപക്ഷിക്കുന്നവർ, മൂന്നിൽ കൂടുതൽ കല്യാണം കഴിച്ചവർ. സൗര്യം കിട്ടുമ്പോൾ സ്ത്രീകളുടെ പാവാടയിൽ കയ്യിടുന്നവർ ഇത്തരക്കാരെ എനിക്ക് മതി. അല്ലാത്തവനൊക്കെ സ്ഥലം കാളിയാക്കുക .  ആട്ടിൻ കുട്ടി, പശുക്കുട്ടി, കാളകുട്ടി പെൺകുട്ടി ജോണി കുട്ടി ഇവരൊക്കെ വെരി വീക്ക്.   
മുംതാസ് 2016-11-10 07:25:19
ഷാജഹാൻ: കൂവള്ളൂർ പറയുന്നത് ട്രംപ് താജ്മഹൽ കാസിനോയെ പറ്റിയാണ്.  He is mentioning about Casinos in Atlantic City, NJ. Not about Taj Mahal in Agra. 
ഷാജഹാൻ 2016-11-10 08:44:40

ഞാൻ പണിതാതം താജ് മഹൽ
നിൽക്കുന്നു ഇന്നും തല ഉയർത്തി
മുംതാസെ നിന്നുടെ ഓർമ്മയെന്നിൽ
പൂത്തിരിപ്പോലെ കത്തി നിൽപ്പൂ
ഏതെൻ തോട്ടത്തിൽ ചേര പോലെ
ട്രമ്പ് പണിതൊരു ഹോട്ടൽ ടാജ് മഹൽ
ഓമലാളേ നിൻ പേര് ചീത്തയാക്കാൻ
ആവില്ല ട്രംപിന് ഹോട്ടൽ ടാജിനാലെ
പൂട്ടിപോയവന്റെ ടാജ് മഹൽ
പാപ്പരത്തത്തിനു ഫയൽ ചെയ്തതാവാം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക