Image

മഞ്ഞില്‍ അഞ്ചു കിലോമീറ്റര്‍ നഗ്നപാദനായി ഓടി ജര്‍മന്‍കാരന്‍ റെക്കോഡിട്ടു

ജോസ്‌ കുമ്പിളുവേലില്‍ Published on 15 February, 2012
മഞ്ഞില്‍ അഞ്ചു കിലോമീറ്റര്‍ നഗ്നപാദനായി ഓടി ജര്‍മന്‍കാരന്‍ റെക്കോഡിട്ടു
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനമായ മെക്‌ലന്‍ബുര്‍ഗ്‌ ഫോര്‍പോമനിലെ ഗൂസ്‌ട്രോയില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റ്‌ നഗ്നപാദനായി മഞ്ഞിലൂടെ ഓടി അഞ്ചു കിലോമീറ്റര്‍ ലോക റെക്കോഡ്‌ തിരുത്തി. 25 മിനിറ്റില്‍ താഴെ ലക്ഷ്യം നേടി ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞെങ്കിലും, കാലില്‍ നിന്നു ചോരയൊഴുകാന്‍ തുടങ്ങിയതോടെ അടിയന്തര വൈദ്യസഹായം വേണ്‌ടിവന്നു.

കായി മാര്‍ട്ടിന്‍ എന്ന നാല്‍പ്പത്തിയൊന്‍പതുകാരനാണ്‌ പുതിയ റെക്കോഡിനുടമ. 23 മിനിറ്റും 42 സെക്കന്‍ഡുമാണ്‌ ഓടാന്‍ വേണ്‌ടിവന്നത്‌. അന്തരീക്ഷ താപനില മൈനസ്‌ അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസ്‌ ആയിരുന്നപ്പോഴാണ്‌ മാര്‍ട്ടിന്‍ ഓട്ടം നടത്തിയത്‌. മാര്‍ട്ടിന്റെ കൂടെ ഓടിയ ആറുപേര്‍ ലക്ഷ്യം നേടാനാവാതെ നേരത്തെ പിന്‍വാങ്ങി. നഗ്നപാദരായി മഞ്ഞിലൂടെ ഓടുന്നതിനുള്ള റെക്കോഡ്‌ ഗിന്നസ്‌ ബുക്ക്‌ അംഗീകരിക്കുന്നതും ഇതാദ്യമാണ്‌.
മഞ്ഞില്‍ അഞ്ചു കിലോമീറ്റര്‍ നഗ്നപാദനായി ഓടി ജര്‍മന്‍കാരന്‍ റെക്കോഡിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക