Image

മാമ്പഴം സ്‌തനാര്‍ബുദത്തിന്‌ ഉത്തമം

Published on 15 February, 2012
മാമ്പഴം സ്‌തനാര്‍ബുദത്തിന്‌ ഉത്തമം
പതിവായി മാമ്പഴം കഴിക്കുന്നത്‌ സ്‌തനാര്‍ബുദത്തിന്‌ പരിഹാരമെന്ന്‌ കണ്ടെത്തല്‍. കുടല്‍,പ്രോസ്‌റ്റേറ്റ്‌ കാന്‍സറുകള്‍ക്കും മാമ്പഴം ഉത്തമമാണ്‌. മാമ്പഴ ജ്യൂസ്‌ അമിതഭാരം കുറയ്‌ക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മാമ്പഴ ജ്യൂസ്‌ സഹായിക്കുന്നു. പനി, ജലദോഷം, ശ്വസനസംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

മാമ്പഴം കിഡ്‌നിയില്‍ കല്ലുണ്ടാകാനുളള സാധ്യത കുറയ്‌ക്കുന്നു. മറ്റു കിഡ്‌നി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മാമ്പഴ ജ്യൂസ്‌ ഗുണപ്രദമെന്നു ഗവേഷകര്‍. ദിവസവും മാമ്പഴം കഴിക്കുന്നതു ത്വക്കിന്റെ ആരോഗ്യത്തിനു ഗുണപ്രദം. നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവ കുറയ്‌ക്കുന്നതിനും മാമ്പഴ ജ്യൂസ്‌ സഹായകം. മലബന്ധം കുറയ്‌ക്കുന്നു. അതിസാരം കുറയ്‌ക്കുന്നതിനും ഫലപ്രദം. മാമ്പഴ ജ്യൂസ്‌ പതിവായി കഴിക്കുന്നതു ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകമാണ്‌.

മാമ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫീനോളിക്‌ സംയുക്തങ്ങളുമാണ്‌ അതിന്റെ ആരോഗ്യസിദ്ധികള്‍ക്ക്‌ അടിസ്ഥാനമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
മാമ്പഴം സ്‌തനാര്‍ബുദത്തിന്‌ ഉത്തമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക